ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തില്‍ മമ്മൂട്ടി ; വീഡിയോ വൈറലാകുന്നു ( വീഡിയോ )

ഐഎസ്എല്ലിന് വേണ്ടി ജിയോ നിര്‍മ്മിച്ച പരസ്യചിത്രത്തിലാണ് ബോളിവുഡ് താരങ്ങള്‍ക്കൊപ്പം മമ്മൂട്ടിയും അഭിനയിച്ചത്
ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തില്‍ മമ്മൂട്ടി ; വീഡിയോ വൈറലാകുന്നു ( വീഡിയോ )

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞക്കുപ്പായമണിഞ്ഞ് മെഗാതാരം മമ്മൂട്ടി. ഐഎസ്എല്ലിന് വേണ്ടി മുകേഷ് അംബാനിയുടെ ടെലികോം കമ്പനിയായ ജിയോ നിര്‍മ്മിച്ച പരസ്യചിത്രത്തിലാണ് ബോളിവുഡ് താരങ്ങള്‍ക്കൊപ്പം മമ്മൂട്ടിയും അഭിനയിച്ചത്. വള്ളത്തില്‍ ഒരു കുട്ടിക്കൊപ്പമാണ് ചിത്രത്തില്‍ മമ്മൂട്ടി രംഗത്തുവരുന്നത്. 

ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ സന്ദേശ് ജിങ്കന്‍, ഇയാന്‍ ഹ്യൂം, സി കെ വിനീത് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടാം നായകന്‍ വിരാട് കോഹ്‌ലി, ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂര്‍, ജോണ്‍ എബ്രഹാം, അര്‍ജുന്‍ കപൂര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 

മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയും വീഡിയോയിലുണ്ട്. യൂടൂബില്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ് ഇപ്പോള്‍ ഈ വീഡിയോ. കൊച്ചിയില്‍ നടന്ന ഇത്തവണത്തെ ഐഎസ്എല്‍ ഉദ്ഘാടന ചടങ്ങിലും മുഖ്യാതിഥിയായി മമ്മൂട്ടി പങ്കെടുത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com