ബ്ലാസ്റ്റേഴ്‌സ് ഡ്രസിങ് റൂമില്‍ ആരാണ് താരം? വൈക്കിങ് ക്ലാപ്പടിക്കാന്‍ തയ്യാറായിരുന്നോളാന്‍ ഗുഡ്യോണ്‍

ഇതുപോലൊരു ആരാധകര്‍ക്കു വേണ്ടി കളിക്കാന്‍ സാധിക്കുക എന്നത് വലിയ കാര്യമാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് വേണ്ടി ജയം നേടാനാണ് നോക്കുന്നത്‌
ബ്ലാസ്റ്റേഴ്‌സ് ഡ്രസിങ് റൂമില്‍ ആരാണ് താരം? വൈക്കിങ് ക്ലാപ്പടിക്കാന്‍ തയ്യാറായിരുന്നോളാന്‍ ഗുഡ്യോണ്‍

ജയമല്ലാതെ മറ്റൊന്നു ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ നിന്നും പ്രതീക്ഷിക്കാനാവില്ല. സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിന് ജയം അനിവാര്യമാണെന്നത് പോലെ തന്നെയാണ് കൊല്‍ക്കത്തയുടെ കാര്യവും. അങ്ങിനെ ഇരുകൂട്ടരും ജയം മുന്നില്‍ കണ്ട് ഇറങ്ങുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിനായി വിജയം കൊണ്ടു വരുമെന്ന് പറയുകയാണ് ഐസ് ലാന്‍ഡ് താരം ഗുഡ്യോണ്‍ ബാല്‍ഡ്വിന്‍സന്‍. 

കൊല്‍ക്കത്തയ്‌ക്കെതിരായ കളി ജയിക്കാന്‍ കഴിയുമെന്നാണ് ഗുഡ്യോണ്‍ പറയുന്നത്. ജയിച്ചു വന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കായി വൈക്കിങ് ക്ലാപ്പ് അടിക്കും. ഇതുപോലൊരു ആരാധകര്‍ക്കു വേണ്ടി കളിക്കാന്‍ സാധിക്കുക എന്നത് വലിയ കാര്യമാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് വേണ്ടി ജയം നേടാനാണ് നോക്കുന്നതെന്നും മത്സരത്തിന് മുന്‍പ് ഗുഡ്യോണ്‍ പറയുന്നു. 

ബ്ലാസ്റ്റേഴ്‌സ് ആരാധകരെ എന്നും കൂടെ നിര്‍ത്തുന്ന കോച്ച് ഡേവിഡ് ജെയിംസിനും കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിന്റെ തൊട്ടുമുന്‍പും ബ്ലാസ്റ്റേഴ്‌സിനോടുള്ള സ്‌നേഹം പറയാതെ വയ്യ. ലോകത്തെ ഏതൊരു കോണിലിമിരിക്കുന്ന മഞ്ഞപ്പടയുടെ ആരാധകനെ പോലെയാണ് ഞാനും ബ്ലാസ്‌റ്റേഴ്‌സിനെ നോക്കിക്കാണുന്നതെന്നായിരുന്നു ഡേവിഡ് ജെയിംസിന്റെ പ്രതികരണം. 

കഴിവുള്ള കളിക്കാരെയാണ് നമുക്ക് കിട്ടിയിരിക്കുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് അവര്‍ പോയിന്റ് ടേബിളില്‍ മുന്നിലെത്താത്തത്  എന്നതോര്‍ത്ത് അത്ഭുതമായിരുന്നു എനിക്ക്. ബ്ലാസ്‌റ്റേഴ്‌സിലെത്തിയതോടെ  ഞാന്‍ ആദ്യം ചെയ്തത് കളിക്കാരെ അവരുടെ മികച്ച കളി പുറത്തെടുക്കാന്‍ കഴിയും തക്ക വിധത്തില്‍ അഴിച്ചു പണികള്‍ നടത്തുകയായിരുന്നു. 

ബെര്‍ബറ്റോവ് പരിക്കില്‍ നിന്നും മോചിതനായി. ടീമിനൊപ്പം മുഴുവന്‍ സമയം ട്രെയിനിങ്ങിന് കൂടുന്നുണ്ട്. ഡ്രസിങ് റൂമില്‍ താരങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രചോദനം നല്‍കുന്ന താരവും ബെര്‍ബറ്റോവാണെന്ന് ഡേവിഡ് ജെയിംസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com