രോഹിത്ത് ചതിയനാണോ? സ്റ്റമ്പ് മൈക്ക് പിടിച്ച കോഹ് ലിയുടെ ക്ലാസ് മറുപടികള്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ തന്നെ കോഹ് ലിയുടെ രോക്ഷം ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ അറിഞ്ഞു
രോഹിത്ത് ചതിയനാണോ? സ്റ്റമ്പ് മൈക്ക് പിടിച്ച കോഹ് ലിയുടെ ക്ലാസ് മറുപടികള്‍

സ്റ്റമ്പിന് പിന്നില്‍ നിന്നും ധോനി ബൗളര്‍മാര്‍ക്ക് നേരെ വിളിച്ചു പറയുന്ന നിര്‍ദേശങ്ങളില്‍ പലതിലും നിറഞ്ഞു നില്‍ക്കുന്നത് തമാശയാവും. പക്ഷേ വിരാട് കോഹ് ലി എന്ന നായകനിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ അങ്ങിനെയല്ല. 

എതിര്‍ കളിക്കാരന്റെ തൊലി പൊളിച്ചായിരിക്കും കോഹ് ലിയുടെ പ്രതികരണങ്ങള്‍ വരുന്നത്. സ്റ്റമ്പ് മൈക്ക് ഓണായിരിക്കുന്നതോടെ സ്ലിപ്പില്‍ നിന്നുള്‍പ്പെടെ ഇവര്‍ പറയുന്നതെല്ലാം വീട്ടിലിരുന്ന ടീവിയില്‍ കളികാണുന്നവര്‍ക്ക് വളരെ എളുപ്പം കേള്‍ക്കാം. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ തന്നെ കോഹ് ലിയുടെ രോക്ഷം ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ അറിഞ്ഞു. അംലയെ പുറത്താക്കാനുള്ള ക്യാച്ചെടുത്തത് രോഹിത്തായിരുന്നു. പന്ത് ഗ്രൗണ്ടില്‍ തൊട്ടോയെന്ന സംശയത്തില്‍ നില്‍ക്കെ തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിച്ചു. എന്നാല്‍ രോഹിത്തിന് നേരെ ചതിയനെന്ന് ആക്രോഷിച്ചായിരുന്നു ദക്ഷിണാഫ്രിക്കന്‍ ഓപ്പണറുടെ മറുപടി. ഇത് കേട്ട് മിണ്ടാതിരിക്കാന്‍ കോഹ് ലിക്കാകില്ലല്ലോ.

രണ്ടാം ടെസ്റ്റിലായിരുന്നു കോഹ് ലിയുടെ മറുപടി. എഗ്ലര്‍ ബാറ്റിങ്ങിന് നില്‍ക്കുമ്പോള്‍ കോഹ് ലി ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു, നിങ്ങള്‍ ആളുകളെ ചതിയന്‍ എന്ന് വിളിക്കും, നിങ്ങള്‍ രോഹിത്തിനെ ചതിയന്‍ എന്ന് വിളിച്ചു എന്നിങ്ങനെയെല്ലാം. മൂന്നാം ദിനവും എഗ്ലറിനെ കോഹ് ലി വിട്ടില്ല, സീനിയര്‍ ബാറ്റ്‌സ്മാന്‍? അദ്ദേഹത്തെ നോക്കു,  അയാളുടെ കുറ്റി തെറിപ്പിക്കാന്‍ നിങ്ങള്‍ക്ക് പറ്റും എന്നായിരുന്നു എഗ്ലറിന് നേരെ ചൂണ്ടിയുള്ള കോഹ് ലിയുടെ പ്രതികരണം. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തിന്റെ മൂന്നാം സെക്ഷനില്‍ കോഹ് ലി ഡുപ്ലസിയുടെ തൊലിയൊന്നുലിച്ചു. രണ്ട് റണ്‍ ഔട്ടുകള്‍ക്ക് ഡുപ്ലസി കാരണക്കാരനായി നില്‍ക്കുന്ന സമയമായിരുന്നു അത്. തീരുമാനമെടുത്തതിലെ പിഴവ്, അതും രണ്ട് തവണ എന്നായിരുന്നു ഡുപ്ലസിക്ക് നേരെ കോഹ് ലി പറഞ്ഞത്.  

2016ലെ ഇന്ത്യയുടെ ഓസീസ് പര്യടനത്തിലായിരുന്നു കോഹ് ലിയുടെ സ്റ്റമ്പ് മൈക്ക് പിടിച്ച മറ്റൊരു കിടിലന്‍ പ്രതികരണം. മൂന്നാം ഏകദിനത്തില്‍ 35ാം ഓവറില്‍ കോഹ് ലി ഇന്ത്യയ്ക്കായി ബാറ്റ് ചെയ്യുമ്പോഴായിരുന്നു സംഭവം.  ഫോള്‍ക്ക്‌നര്‍ ബൗണ്ടറികള്‍ കണ്ടെത്തുന്നതില്‍ നിന്നും കോഹ് ലിയെ വിജയകരമായി തടയുകയായിരുന്നു. ഫോല്‍ക്ക്‌നറിന്റെ അഞ്ചാം ബോളില്‍ സിംഗിള്‍ എടുത്ത് കോഹ് ലി റണ്‍സ് പൂര്‍ത്തിയാക്കി എത്തിയപ്പോഴേക്കും പ്രകോപിപ്പിക്കാന്‍ ഫോല്‍ക്ക്‌നര്‍ എത്തി. 

എന്നെ അടിച്ചു പറത്താനാണോ ശ്രമിച്ചത്? പക്ഷേ നിങ്ങള്‍ തോറ്റു എന്നായിരുന്നു ഫോല്‍ക്ക്‌നറിന്റെ കുത്തല്‍. എന്നാല്‍ ക്ലാസ് മറുപടിയുമായി കോഹ് ലി തിരിച്ചടിച്ചു. ആവശ്യത്തിലധികം തവണ ഞാന്‍ നിങ്ങളെ അടിച്ചു കഴിഞ്ഞു, ഒരു കാര്യവുമില്ല, സമയം കളയാതെ പോയി ബൗള്‍ ചെയ്യു എന്നായിരുന്നു കോഹ് ലിയുടെ മറുപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com