ധവാന്റെ സെഞ്ചുറി പാഴായി; ചരിത്ര നേട്ടത്തിന് ടീം ഇന്ത്യ ഇനിയും കാത്തിരിക്കണം 

മഴ നിയമപ്രകാരം പുനര്‍നിര്‍ണയിച്ച 202 റണ്‍സെന്ന വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 15 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു.
ധവാന്റെ സെഞ്ചുറി പാഴായി; ചരിത്ര നേട്ടത്തിന് ടീം ഇന്ത്യ ഇനിയും കാത്തിരിക്കണം 

ജോഹന്നാസ്ബര്‍ഗ്: ഓപ്പണര്‍ ശിഖര്‍ ധവാന്റെ സെഞ്ചുറിയുടെ മികവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ വിജയം ലക്ഷ്യമിട്ടിറങ്ങിയ ടീം ഇന്ത്യക്ക് പിഴച്ചു.  മഴ നിയമപ്രകാരം പുനര്‍നിര്‍ണയിച്ച 202 റണ്‍സെന്ന വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 15 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സ് നേടിയിരുന്നു. 7വിക്കറ്റുകള്‍ നഷ്ടത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്.

20 റണ്‍സെടുക്കുന്നതിനിടയില്‍ രോഹിത് ശര്‍മ്മയെ നഷ്ടപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റില്‍ ശിഖര്‍ ധവാനും വിരാട് കോലിയും ചേര്‍ന്ന് ഇന്ത്യയുടെ ഇന്നിങ്‌സ് മുന്നോട്ടുനയിക്കുകയായിരുന്നു. കോലിയും ധവാനും ചേര്‍ന്ന് 158 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 83 പന്തില്‍ 75 റണ്‍സെടുത്ത കോലിയെ പുറത്താക്കി മോറിസാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

109 പന്തില്‍ 10 ഫോറും രണ്ടു സിക്‌സുമടക്കം 1097 റണ്‍സടിച്ചാണ് ധവാന്‍ പുറത്തായത്.  ശിഖര്‍ ധവാന്റെ നൂറാം ഏകദിന മല്‍സരമായിരുന്നു ഇത്. നൂറാം ഏകദിനത്തില്‍ നൂറ് റണ്‍സ് എന്ന സുവര്‍ണ നേട്ടമാണ് ധവാനു ലഭിച്ചത്. 99 പന്തുകളില്‍ നിന്നാണ് ധവാന്‍ കരിയറിലെ 13-ാം ഏകദിന സെഞ്ചുറി കുറിച്ചത്. നൂറാം മല്‍സരത്തില്‍ സെഞ്ചുറി നേട്ടം സ്വന്തമാക്കുന്ന ഒന്‍പതാമത്തെ താരമാണ് ധവാന്‍; ആദ്യത്തെ ഇന്ത്യക്കാരനെന്ന റെക്കോര്‍ഡും ധവാന്‍ സ്വന്തം പേരിലാക്കി.


ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാഡ, എന്‍ഗിഡി എന്നിവര്‍ രണ്ടു വിക്കറ്റു വീതവും ക്രിസ് മോറിസ്, മോണി മോര്‍ക്കല്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ മര്‍ക്!റാമിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി ബുംമ്രയാണ് ഇന്ത്യയ്ക്കായി ആദ്യ വിക്കറ്റ് നേടിയത്. ഒരു വിക്കറ്റിന് 43 റണ്‍സെന്ന നിലയില്‍ നില്‍ക്കെ മഴ വില്ലനായെത്തി. പിന്നീട് മഴ നിയമപ്രകാരം 290 എന്ന വിജയലക്ഷ്യം 202 ആക്കി പുനര്‍നിര്‍ണയിക്കുകയായിരുന്നു. മല്‍സരം 28 ഓവറാക്കി ചുരുക്കുകയും ചെയ്തു. 10 റണ്‍സെടുത്ത ജെ.പി.ഡുമിനിയെ കുല്‍ദീപ് യാദവ് പുറത്താക്കി. കുല്‍ദീപിന്റെ തന്നെ പന്തില്‍ ഭുവനേശ്വര്‍ കുമാറിനു ക്യാച്ച് നല്‍കി ഹാഷിം ആംലയും പുറത്തായി. പരുക്ക് മാറി തിരിച്ചെത്തിയഎ.ബി.ഡിവില്ലിയേഴ്‌സ് 26 റണ്‍സ് നേടി. ഹാര്‍ദിക് പാണ്ഡ്യയ്ക്ക് വിക്കറ്റ് സമ്മാനിച്ചാണ് ഡിവില്ലിയേഴ്‌സ് മടങ്ങിയത്. ഡേവിഡ് മില്ലറിനെ ചാഹലും പുറത്താക്കി.

ദക്ഷിണാഫ്രിക്കയില്‍ ഒരു പരമ്പര വിജയമെന്ന ലക്ഷ്യവുമായണ് ഇന്ത്യ കളിക്കുന്നത്. ഇന്ന് വിജയിച്ചാല്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഏകദിന പരമ്പരയെന്ന ചരിത്രനേട്ടം ഇന്ത്യക്ക് സ്വന്തമാക്കാം. അതേസമയം ഐസിസിയുടെ മോശം സര്‍ട്ടിഫിക്കറ്റ് ലഭിച്ച വാന്‍ഡറേഴ്‌സ് ഗ്രൗണ്ടിലാണ് ഇന്നത്തെ മത്സരം നടക്കുന്നത്.

ആഫ്രിക്കന്‍ മണ്ണില്‍ ആദ്യ ഏകദിന പരമ്പരയെന്ന നേട്ടം സ്വന്തമാക്കാന്‍ ഇന്ത്യയ്ക്കിനി രണ്ടവസരം കൂടിയുണ്ട്. 13ന് പോര്‍ട്ട് എലിസബത്തിലോ 16ന് സെഞ്ചൂറിയനിലോ ജയിച്ചാലും പരമ്പര ഇന്ത്യയ്ക്കു സ്വന്തമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com