അഞ്ചാം ഏകദിനത്തില്‍ ജയിച്ചു കയറാമെന്ന് കരുതിയോ? സെന്റ് ജോര്‍ജ് പാര്‍ക്ക് ഗ്രൗണ്ട്‌ സമ്മതിക്കുമെന്ന് തോന്നുന്നില്ല

കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഇവിടെ നടന്ന ഏകദിന മത്സരങ്ങളില്‍ അഞ്ച് തവണ മാത്രമാണ് സ്‌കോര്‍ 300ന് മുകളില്‍ കടന്നിരിക്കുന്നത്
അഞ്ചാം ഏകദിനത്തില്‍ ജയിച്ചു കയറാമെന്ന് കരുതിയോ? സെന്റ് ജോര്‍ജ് പാര്‍ക്ക് ഗ്രൗണ്ട്‌ സമ്മതിക്കുമെന്ന് തോന്നുന്നില്ല

ചരിത്ര ജയത്തിന്റെ തൊട്ടരികില്‍ നില്‍ക്കെ നാലാം ഏകദിനത്തില്‍ കോഹ് ലിക്കും സംഘത്തിനും കാലിടറിയപ്പോള്‍ അഞ്ചാം ഏകദിനത്തില്‍ പ്രതീക്ഷയര്‍പ്പിച്ചുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. പക്ഷേ അഞ്ചാം ഏകദിനത്തില്‍ ജയിച്ചു കയറാന്‍ ഇന്ത്യന്‍ സംഘത്തിന് വിയര്‍പ്പൊരുപാട് ഒഴുക്കേണ്ടി വരുമെന്നാണ് കളി നടക്കാനിരിക്കുന്ന പോര്‍ട്ട് എലിസബത്തിലെ റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുക. 

പോര്‍ട്ട് എലിസബത്തിലെ സെന്റ് ജോര്‍ജ് പാര്‍ക്ക് ഗ്രൗണ്ടില്‍ കളിച്ച അഞ്ച് കളികളില്‍ അഞ്ചിലും ഇന്ത്യ തോറ്റിരുന്നു. നാല് കളികളില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റപ്പോള്‍ ഒരു കളിയില്‍ കെനിയയോടായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. 2001ലായിരുന്നു ഇന്ത്യയുടെ കെനിയയ്‌ക്കെതിരായ അപ്രതീക്ഷിത തോല്‍വി. 

റണ്‍ ഒഴുക്കുന്ന തടയുന്ന പിച്ചാണ് സെന്റ് ജോര്‍ജ് പാര്‍ക്കിലേത്. എന്നാല്‍ ചൊവ്വാഴ്ചത്തെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനത്തിനായി ബൗണ്‍സും പേസുമുള്ള ഗ്രൗണ്ടാണ് ക്യുറേറ്റ് തയ്യാറാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പന്ത് ബാറ്റിലേക്കെത്തുന്ന തരത്തില്‍ ബൗണ്‍സും, വേഗതയുമുള്ള ജോഹന്നാസ്ബര്‍ഗിലേത് പോലുള്ള പിച്ചാണ് ദക്ഷിണാഫ്രിക്കന്‍ സംഘം സെന്റ് ജോര്‍ജ് പാര്‍ക്കില്‍ ആവശ്യപ്പെടുന്നത്. 

കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഇവിടെ നടന്ന ഏകദിന മത്സരങ്ങളില്‍ അഞ്ച് തവണ മാത്രമാണ് സ്‌കോര്‍ 300ന് മുകളില്‍ കടന്നിരിക്കുന്നത്. ഈ ഒരു ദശകത്തിനിടയിലാവട്ടെ 300ന് മുകളില്‍ ടീം സ്‌കോര്‍ കടന്നത് ഒരു തവണ മാത്രം. പരമ്പര നഷ്ടപ്പെടാതിരിക്കണമെങ്കില്‍ അടുത്ത രണ്ട് ഏകദിനങ്ങളും ഡിവില്ലിയേഴ്‌സിനും സംഘത്തിനും ജയിക്കണം. ഇന്ത്യയ്ക്കാണെല്‍ ഒരു ജയം അകലെ ചരിത്ര പരമ്പര ജയം നില്‍ക്കുന്നു. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അവസരം മുതലാക്കാന്‍ കോഹ് ലിക്കും സംഘത്തിനും സാധിക്കുമോയെന്നാണ് ക്രിക്കറ്റ് പ്രേമികളുടെ ആകാംക്ഷ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com