ചെന്നൈ ജഡേജയെ നിലനിര്‍ത്തിയപ്പോള്‍ തന്നെ ധോനി പറഞ്ഞു, ബാറ്റിങ്ങ് വിട്ടൊരു കളിയില്ലാ

എനിക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്ന വിധത്തിലായിരുന്നു ധോനിയുടെ ഈ വാക്കുകള്‍
ചെന്നൈ ജഡേജയെ നിലനിര്‍ത്തിയപ്പോള്‍ തന്നെ ധോനി പറഞ്ഞു, ബാറ്റിങ്ങ് വിട്ടൊരു കളിയില്ലാ

ഒരു ഇടവേളയ്ക്ക് ശേഷം മഞ്ഞക്കുപ്പായത്തില്‍ ധോനിയും ജഡേജയും മടങ്ങിയെത്തുന്നത് ആഘോഷിക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍. ഐപിഎല്‍ ലേലത്തിന് മുന്‍പ് തന്നെ ധോനിയേയും രവീന്ദ്ര ജഡേജയേയും ടീമില്‍ നിലനിര്‍ത്തും എന്ന് ചെന്നൈ വ്യക്തമാക്കിയിരുന്നു. 

രണ്ട് വര്‍ഷത്തിനൊടുവില്‍ തിരിച്ചെത്തുന്ന ചെന്നൈ വൃദ്ധന്‍മാരുടെ സംഘമാണെന്ന് വിമര്‍ശനം ഉയരുന്നുണ്ടെങ്കിലും ചൈന്നെ സംഘത്തിന് കുലുക്കമില്ല. ചെന്നൈ ഫ്രാഞ്ചൈസി തന്നെ നിലനിര്‍ത്തിയതിന് ശേഷം ധോനി തന്നോട് പറഞ്ഞത് എന്താണെന്ന് വെളിപ്പെടുത്തുകയാണ് ജഡേജ ഇപ്പോള്‍. 

ഈ ഐപിഎല്‍ സീസണില്‍ എനിക്ക് ബാറ്റിങ്ങില്‍ കൂടുതല്‍ അവസരം നല്‍കും എന്നാണ് ധോനി പറഞ്ഞിരിക്കുന്നത്. ഒരു പ്രോപ്പര്‍ ബാറ്റ്‌സ്മാന് വേണ്ട കഴിവുകള്‍ എന്നിലുണ്ടെന്ന് ധോനി പറഞ്ഞതായും ജഡേജ പറയുന്നു. എനിക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്ന വിധത്തിലായിരുന്നു ധോനിയുടെ ഈ വാക്കുകള്‍. 

ധോനിയുടെ പ്രതികരണം കേട്ടതിന് പിന്നാലെ ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഞാന്‍. എന്റെ ബൗളിങ്ങില്‍ ഞാന്‍ സംതൃപ്തനാണ്. മറ്റ് കാര്യങ്ങളെ കുറിച്ച് ഞാന്‍ ആശങ്കപ്പെടുന്നില്ല. എന്റെ കണക്കുകൂട്ടലുകള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ ബൗളിങ്ങിലൂടെ സാധിക്കുന്നുണ്ട്. അതില്‍ ഞാന്‍ സന്തുഷ്ടനാണെന്നും ജഡേജ പറയുന്നു. 

ഞായറാഴ്ച വിജയ് ഹസാരെ ട്രോഫിയില്‍ ജാര്‍ഖണ്ഡിനെതിരെ 113 റണ്‍സ് ജഡേജ നേടിയിരുന്നു. ചില ഷോട്ടുകള്‍ ഉതിര്‍ക്കുമ്പോഴുള്ള വേദന പറഞ്ഞറിയിക്കാനാവില്ല. പക്ഷേ അത് എന്റെ ആത്മവിശ്വാസം കൂട്ടുന്നതിന് വേണ്ടിയാണെന്നും ജഡേജ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com