വിരമിക്കലിനെ കുറിച്ച് പറഞ്ഞ് യുവി,  മൂന്ന് ഐപിഎല്‍ സീസണില്‍ കൂടി കളിക്കാനായേക്കും

ഐപിഎല്ലിലാണെങ്കില്‍, രണ്ടു മൂന്നൂ സീസണുകളില്‍ കൂടി കളിക്കാന്‍ സാധിക്കുമെന്നാണ് എന്റെ കണക്കുകൂട്ടല്‍
വിരമിക്കലിനെ കുറിച്ച് പറഞ്ഞ് യുവി,  മൂന്ന് ഐപിഎല്‍ സീസണില്‍ കൂടി കളിക്കാനായേക്കും

വിരമിക്കലിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഒരു ഭാഗത്ത് ഉയരുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങി എത്തുന്നതിന് വേണ്ടിയുള്ള പരിശ്രമത്തിലായിരുന്നു യുവരാജ് സിങ്.  എന്നാലിപ്പോള്‍ വിരമിക്കലിനെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിരിക്കുകയാണ് താരം. 

വിരമിച്ചതിന് ശേഷം ആ തീരുമാനത്തില്‍ എനിക്ക് കുറ്റബോധം ഉണ്ടാവരുത്. കുറച്ചു കൂടി കളിക്കാമായിരുന്നു എന്ന ചിന്ത എന്നെ അലട്ടരുത്. ഈ ചിന്ത മുന്നില്‍ വെച്ചായിരിക്കും എന്റെ വിരമിക്കല്‍ തീരുമാനം. പോകാന്‍ ശരിയായ സമയം ഇതാണെന്ന് തോന്നുമ്പോഴും, എന്റെ പരമാവധി ഞാന്‍ നല്‍കി കഴിഞ്ഞു എന്ന തോന്നലില്‍ എത്തുമ്പോഴും ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിക്കും. 

ക്രിക്കറ്റ് ആസ്വദിക്കുന്നത് കൊണ്ടാണ് ഞാന്‍ ഇപ്പോഴും കളിക്കുന്നത്. അല്ലാതെ ഇന്ത്യയ്ക്ക് വേണ്ടി കളിക്കണമെന്നതോ, ഐപിഎല്ലില്‍ കളിക്കണമെന്നതോ ആയ ചിന്ത കൊണ്ടല്ല. എന്നാല്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക എന്നതാണ് മുന്നോട്ടു പോകാനുള്ള പ്രചോദനമെന്നും യുവി പറയുന്നു. 

ഐപിഎല്ലിലാണെങ്കില്‍, രണ്ടു മൂന്നൂ സീസണുകളില്‍ കൂടി കളിക്കാന്‍ സാധിക്കുമെന്നാണ് എന്റെ കണക്കുകൂട്ടല്‍. നല്ല യാത്രയായിരുന്നു ജീവിതത്തില്‍ എന്റേത്. ഒരു പോരാളിയായിരുന്നു ഞാന്‍. കാഠിന്യമേറിയ സാഹചര്യങ്ങളെ ഞാന്‍ നേരിട്ടു. കാന്‍സറില്‍ ദുരിതം പേറുന്നവര്‍ക്ക് മുന്നില്‍ അവര്‍ക്ക് കരുത്ത് നല്‍കി നില്‍ക്കാന്‍ തനിക്കായെന്നും യുവരാജ് പറയുന്നു. 

2017 ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു യുവി അവസാനമായി കളിച്ചത്. മധ്യനിരയില്‍ യുവ താരങ്ങളെ സെലക്ടര്‍മാര്‍ പരീക്ഷിച്ചപ്പോള്‍ പ്രായം യുവിക്കെതിരെ വില്ലനായെത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com