ഭര്‍ത്താവ് കളിക്കുമ്പോള്‍ മക്കളുമായി ഭാര്യ ഗ്യാലറിയില്‍ പഴയ കഥ; കോര്‍ട്ടില്‍ സെറീന പൊരുതുമ്പോള്‍ ഗ്യാലറിയില്‍ കുഞ്ഞു സെറീനയെ കൈകാര്യം ചെയ്ത് അലക്‌സിസ് 

കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം കളിക്കളത്തിലേക്ക് ഒരിക്കല്‍ കൂടി സെറീന തിരികെ എത്തിയപ്പോള്‍ ഗ്യാലറിയില്‍ ഭര്‍ത്താവ് അലക്‌സിസ് ഒഹാനിയോണ്‍ ഉണ്ടായിരുന്നു
ഭര്‍ത്താവ് കളിക്കുമ്പോള്‍ മക്കളുമായി ഭാര്യ ഗ്യാലറിയില്‍ പഴയ കഥ; കോര്‍ട്ടില്‍ സെറീന പൊരുതുമ്പോള്‍ ഗ്യാലറിയില്‍ കുഞ്ഞു സെറീനയെ കൈകാര്യം ചെയ്ത് അലക്‌സിസ് 

ടെന്നീസ് കളിക്കാരുടെ ഭാര്യമാര്‍ കുട്ടികളേയുമൊരുമിച്ച് ഗ്യാലറിയില്‍ ഭര്‍ത്താവിന്റെ കളി കാണാന്‍ ഇരിക്കുന്നത് പുതിയ കാര്യമല്ല. എന്നാല്‍ നമ്മളിപ്പോള്‍ 2018ല്‍ അല്ലേ...കാര്യങ്ങള്‍ തലകീഴായി മറിഞ്ഞിട്ടുണ്ട്. 

ആ മാറ്റത്തിനുള്ള ധൈര്യം കാണിച്ചത് കോര്‍ട്ടിലെ പെണ്‍കരുത്തായ സെറീന വില്യംസാണ്. കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം കളിക്കളത്തിലേക്ക് ഒരിക്കല്‍ കൂടി സെറീന തിരികെ എത്തിയപ്പോള്‍ ഗ്യാലറിയില്‍ ഭര്‍ത്താവ് അലക്‌സിസ് ഒഹാനിയോണ്‍ ഉണ്ടായിരുന്നു. ഒപ്പം അഞ്ച് മാസം പ്രായമായ അവരുടെ മകള്‍ അലക്‌സിസ് ഒളിംപിയയും. 

കുഞ്ഞിന് പാല്‍ കുപ്പിയില്‍ പാല്‍ നല്‍കുന്ന അലക്‌സിസിന്റെ ഫോട്ടോയെല്ലാം ഇതിനോടകം തന്നെ ഇന്റര്‍നെറ്റ് കീഴടക്കി കഴിഞ്ഞു. കുഞ്ഞിനെ കോര്‍ട്ടില്‍ പൊരുതുന്ന അമ്മയ്ക്ക് വേണ്ടി ചിയര്‍ ചെയ്യിക്കാനും അലക്‌സിസ് മറന്നില്ല. കുഞ്ഞുങ്ങളെ നോക്കേണ്ടത് അമ്മയുടെ മാത്രം ഉത്തരവാദിത്വമല്ലെന്ന് അലക്‌സ് ലോകത്തോട് പറയുകയാണെന്നാണ് കായിക ലോകത്തെ  സംസാരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com