ഐപിഎല്‍ താര ലേലത്തില്‍ ഒരു ടീമുകളും സ്വന്തമാക്കാന്‍ ശ്രമിക്കാതിരുന്ന താരങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട പേരായിരുന്നു ന്യൂസിലാന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റേത്. താര ലേലം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടപ്പോഴേക്കും ഗുപ്റ്റിലിന്റെ മറുപടിയെത്തി, മറുപടി പറയുന്നത് ബാറ്റാണെന്ന് മാത്രം.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വിന്റി20 മത്സരത്തില്ഡ 49 ബോളില്‍ നിന്നായിരുന്നു ഗുപ്റ്റില്‍ സെഞ്ചുറി അടിച്ചത്. കൂടാതെ, ട്വിന്റി20യിലെ ടോപ് സ്‌കോററുമായി ഗുപ്റ്റില്‍. ബ്രണ്ടന്‍ മക്കല്ലത്തെ പിന്തള്ളിയായിരുന്നു ഗുപ്റ്റില്‍ ട്വിന്റി20ലെ റണ്‍വേട്ടക്കാരില്‍ ഒന്നാമതേക്കെത്തിയത്.
ട്വിന്റി20യിലെ ന്യൂസിലാന്റ് താരത്തിന്റെ വേഗതയേറിയ സെഞ്ചുറിയുടെ കാര്യത്തിലും മക്കല്ലത്തെ ഗുപ്റ്റില്‍ പിന്നിലാക്കി. 50 ബോളുകളായിരുന്നു മക്കല്ലത്തിന് സെഞ്ചുറിക്കായി വേണ്ടിവന്നിരുന്നത്. ഗുപ്റ്റിലത് 49 ബോളില്‍ നേടി. 9 സിക്‌സും, ആറ് ഫോറും പറത്തിയായിരുന്നു ഓസ്‌ട്രേലിയയ്‌ക്കെതിരെ ഗുപ്റ്റിലിന്റെ വെടിക്കെട്ട്. ട്വിന്റി20ലെ വേഗതയേറിയ സെഞ്ചുറിക്കുടമ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറാണ്. 35 ബോളില്‍ നിന്നുമാണ് മില്ലര്‍ മൂന്നക്കം കടന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ