ഒന്നാം നമ്പര്‍ സ്ഥാനത്തേക്ക് ഫെഡറര്‍ ഇന്ന് പറന്നെത്തില്ലേ? പ്രായത്തിന്റെ കാര്യത്തില്‍ റെക്കോര്‍ഡുമിടും

റാങ്കിങ്ങില്‍ പതിനേഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിടത്ത് നിന്നായിരുന്നു കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയുള്ള ഫെഡററിന്റെ തിരിച്ചുവരവ്
ഒന്നാം നമ്പര്‍ സ്ഥാനത്തേക്ക് ഫെഡറര്‍ ഇന്ന് പറന്നെത്തില്ലേ? പ്രായത്തിന്റെ കാര്യത്തില്‍ റെക്കോര്‍ഡുമിടും

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വീണ്ടും മുത്തമിട്ട് പ്രായത്തെ സംഖ്യ മാത്രമാക്കി ചുരുക്കി പറന്ന സ്വിസ് ഇതിഹാസം മറ്റൊരു ചരിത്ര നേട്ടത്തിന്റെ കൂടി വക്കിലാണ്. ലോക ഒന്നാം നമ്പര്‍ സ്ഥാനത്തേക്ക് ഫെഡറര്‍ക്ക് ഇന്ന് എത്താനായേക്കും. അതും മുപ്പത്തിയാറാം വയസില്‍ പറന്ന് പറന്ന്...

റോറ്റര്‍ഡാം ഓപ്പണില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെ എതിരാളിയായ ഡച്ച് താരം റോബിന്‍ ഹാസയെ തോല്‍പ്പിച്ചാല്‍ ലോക ഒന്നാം നമ്പര്‍ സ്ഥാനത്തേക്കെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമാകും ഫെഡറര്‍. നദാലാണ് ഫെഡറര്‍ക്ക് മുന്നില്‍ ഒന്നാം സ്ഥാനം അടിയറവ് വയ്ക്കുന്നത്. 

ഇങ്ങനെയൊരു അവസരം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഫെഡറര്‍ പറയുന്നു. വെള്ളിയാഴ്ചത്തെ ജയത്തോടെ റാങ്കിങ്ങില്‍ ഒന്നാമതെത്തിയാല്‍ ആന്ദ്രെ അഗാസിയുടെ റെക്കോര്‍ഡായിരിക്കും ഫെഡറര്‍ മറികടക്കുക. 2003ല്‍ മുപ്പത്തിമൂന്ന് വയസും 131 ദിവസവും പിന്നിട്ടപ്പോഴായിരുന്നു ആന്ദ്രെ ടെന്നീസ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. 

2004ലായിരുന്നു ഫെഡറര്‍ ആദ്യമായി റാങ്കിങ്ങില്‍ ഒന്നാമതെത്തുന്നത്. 2012ന് ശേഷം ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ അവസരമൊരുങ്ങുന്നത് ഇതാദ്യം. ഒന്നാമതെത്താന്‍ ഞാന്‍ ശ്രമിക്കുകയും കഷ്ടപ്പെടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം നിരവധി മത്സരങ്ങള്‍ എനിക്ക് ജയിക്കാന്‍ സാധിക്കുന്നവയായിരുന്നുവെന്നും ഫെഡറര്‍ പറയുന്നു. 

റാങ്കിങ്ങില്‍ പതിനേഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിടത്ത് നിന്നായിരുന്നു കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയുള്ള ഫെഡററിന്റെ തിരിച്ചുവരവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com