പ്രിയയുടെ കണ്ണിറുക്കല്‍ ദക്ഷിണാഫ്രിക്കയിലേക്കും എത്തി; വീണത് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരത്തിന്റെ അടുത്തേക്കും എത്തിയിരിക്കുകയാണ് ഒരു അഡാറ് ലൗവിലെ വൈറല്‍ കണ്ണിറുക്കല്‍
പ്രിയയുടെ കണ്ണിറുക്കല്‍ ദക്ഷിണാഫ്രിക്കയിലേക്കും എത്തി; വീണത് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം

പ്രിയ പ്രകാശ് വാര്യരുടെ കണ്ണിറുക്കല്‍ തീര്‍ത്ത അലയൊലികള്‍ കെട്ടടങ്ങിയിട്ടില്ല. അതിനിടയില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരത്തിന്റെ അടുത്തേക്കും എത്തിയിരിക്കുകയാണ് ഒരു അഡാറ് ലൗവിലെ വൈറല്‍ കണ്ണിറുക്കല്‍. 

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ് താരം ലുങ്കിസായിയാണ് പ്രിയയുടെ കണ്ണിറുക്കല്‍ അടങ്ങിയ ട്രോള്‍ വീഡിയോ ട്വീറ്റ് ചെയ്തത്. പ്രിയ വാര്യര്‍ക്കൊപ്പം വീഡിയോയില്‍ ലുങ്കിസായിയുമുണ്ട്. പ്രിയയുടെ കണ്ണിറുക്കലില്‍ ലുങ്കിസായിയുടെ ചിരിയും ചേര്‍ത്താണ് ഒരു ആരാധകന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ക്കായി വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. 

വാലന്റൈന്‍സ് ഡേ ഡണ്‍ എന്ന തലക്കെട്ടോടെയായിരുന്നു ലുങ്കിസായി  വീഡിയോ ട്വീറ്റ് ചെയ്തത്. ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയോടെയായിരുന്നു ലുങ്കിസായി ശ്രദ്ധ നേടിയത്. രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റുകള്‍ നേടിയ ലുങ്കിസായി അഞ്ചാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റുകളും വീഴ്ത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com