സ്ട്രാപ്പിടാതെ ഹെല്‍മറ്റ് ധരിച്ചാല്‍ എന്തു പറ്റും? വിക്കറ്റ് പോണ വഴി കാണില്ല

ബില്ലി സ്തന്‍ലേക്കിന്റെ ബൗണ്‍സര്‍ ചിപ്മാന്റെ ഹെല്‍മെറ്റ് താഴേക്ക് തെറിപ്പിച്ചായിരുന്നു കടന്നു പോയത്
സ്ട്രാപ്പിടാതെ ഹെല്‍മറ്റ് ധരിച്ചാല്‍ എന്തു പറ്റും? വിക്കറ്റ് പോണ വഴി കാണില്ല

ഫാസ്റ്റ് ബൗളറെ നേരിടുമ്പോള്‍ സ്ട്രാപ്പിടാതെ ഹെല്‍മെറ്റ് ധരിച്ച് ന്യൂസിലാന്‍ഡ് ബാറ്റ്‌സ്മാന്‍ മാര്‍ക് ചപ്മാന്‍ ഇനി ക്രീസില്‍ നില്‍ക്കുമെന്ന് തോന്നുന്നില്ല. സ്ട്രാപ്പിടാത്ത ഹെല്‍മെറ്റായിരുന്നു ഓസീസിനെതിരായ ട്വിന്റി20യില്‍ ചിപ്മാന്റെ വിക്കറ്റ് പിഴുതത്. 

ബില്ലി സ്തന്‍ലേക്കിന്റെ ബൗണ്‍സര്‍ ചിപ്മാന്റെ ഹെല്‍മെറ്റ് താഴേക്ക് തെറിപ്പിച്ചായിരുന്നു കടന്നു പോയത്. അതാകട്ടെ ചെന്നുവീണത് സ്റ്റമ്പിന് മുകളിലേക്കും. അങ്ങിനെ ചപ്മാന്‍ ഹിറ്റ് ഔട്ട്. 

പക്ഷേ ചപ്മാന്‍ മാത്രമല്ല ഇങ്ങിനെ ഹിറ്റ് ഔട്ട് ആയിരിക്കുന്നത്. ഡ്വെയിന്‍ ബ്രാവോയുടെ ബോളില്‍ കെവിന്‍ പീറ്റേഴ്‌സണും സമാനമായ രീതിയില്‍ ഔട്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com