വിമര്‍ശിക്കുന്ന കാര്യത്തില്‍ അനുഷ്‌ക മുന്‍പിലാണ്, പരമ്പര ജയത്തിന് ശേഷം കോഹ് ലി പറഞ്ഞു

കളിക്കളത്തിന് പുറത്ത് നിന്നും ഞങ്ങള്‍ക്ക് പിന്തുണ നല്‍കിയവര്‍ക്കും ഈ ജയത്തിന്റെ ക്രഡിറ്റ് സ്വന്തമാണ്. എന്റെ ഭാര്യയും ഇതിലുള്‍പ്പെടുന്നു
വിമര്‍ശിക്കുന്ന കാര്യത്തില്‍ അനുഷ്‌ക മുന്‍പിലാണ്, പരമ്പര ജയത്തിന് ശേഷം കോഹ് ലി പറഞ്ഞു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര 5-1ന് ജയിച്ചതിന് കോഹ് ലിക്ക് അനുഷ്‌കയോടും നന്ദി പറയാനുണ്ട്. അനുഷ്‌ക ഒരുപാട് വിമര്‍ശിക്കാറുണ്ട്. എന്നാല്‍ എപ്പോഴും എന്നെ പ്രചോദിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നതെന്നായിരുന്നു ആറാം ഏകദിനത്തിന് ശേഷം കോഹ് ലി പറഞ്ഞത്. 

കളിക്കളത്തിന് പുറത്ത് നിന്നും ഞങ്ങള്‍ക്ക് പിന്തുണ നല്‍കിയവര്‍ക്കും ഈ ജയത്തിന്റെ ക്രഡിറ്റ് സ്വന്തമാണ്. എന്റെ ഭാര്യയും ഇതിലുള്‍പ്പെടുന്നു. 205 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 96 ബോളില്‍ കോഹ് ലി അടിച്ചു കളിച്ച് 129 റണ്‍സെടുത്തതോടെ 33ാം ഓവറില്‍ ജയം പിടിക്കുകയായിരുന്നു. 

19 ഫോറും, രണ്ട് സിക്‌സും പറത്തി തന്റെ 35ാം സെഞ്ചുറിയായിരുന്നു കോഹ് ലി സൂപ്പര്‍സ്‌പോര്‍ട്ട് പാര്‍ക്കില്‍ തീര്‍ത്തത്. കരിയറില്‍ എട്ട് ഒന്‍പത് വര്‍ഷം വരെ മുന്നോട്ട് പോകാന്‍ സാധിക്കുമെന്നാണ് തന്റെ കണക്കുകൂട്ടലെന്നും കോഹ് ലി പറഞ്ഞിരുന്നു. ഈ വര്‍ഷത്തിനിടയില്‍ പരമാവധി മികച്ച കളി പുറത്തെടുക്കുകയാണ് എന്റെ ലക്ഷ്യമെന്നും കോഹ് ലി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com