ട്വിന്റി20ലെ ജയം എങ്ങിനെ ആസ്വദിക്കാം? ഇങ്ങനെ ആസ്വദിക്കാമെന്ന് റെയ്‌ന

ഏഴ് ബോളില്‍ നിന്നും രണ്ട് ബൗണ്ടറിയും ഒരു സിക്‌സും പറത്തി റെയ്‌ന 15 റണ്‍സെടുക്കുകയും രണ്ട് മികച്ച ക്യാച്ചുകളെടുക്കുകയും ചെയ്തിരുന്നു
ട്വിന്റി20ലെ ജയം എങ്ങിനെ ആസ്വദിക്കാം? ഇങ്ങനെ ആസ്വദിക്കാമെന്ന് റെയ്‌ന

ഏകദിന പരമ്പരയ്ക്ക് പിന്നാലെ ട്വിന്റി20യിലും ആധികാരിക ജയം തുടരുകയാണ് കോഹ് ലിയും സംഘവും. ധോനിക്കും കോഹ് ലിക്കുമൊപ്പം ഏതാനും ടീം അംഗങ്ങള്‍ ജൊഹന്നാസ്ബര്‍ഗില്‍ ആദ്യ ട്വിന്റി20യിലെ ജയം ആഘോഷിച്ചു. 

ഞായറാഴ്ച രാത്രി ജോഹന്നാസ്ബര്‍ഗിലെ നെല്‍സണ്‍ മണ്ടേല സ്‌ക്വയറില്‍ അത്താഴ ഭക്ഷണത്തിനായി എത്തുകയായിരുന്നു നായകന്‍ കോഹ് ലിക്കൊപ്പം, ധോനി, ശിഖര്‍ ധവാന്‍, റെയ്‌ന, ഹര്‍ദിക്, രാഹുല്‍ എന്നിവര്‍. 

A post shared by Suresh Raina (@sureshraina3) on

ജയം ആസ്വദിക്കാന്‍ നല്ല വഴി എന്ന തലക്കെട്ടോടെ ഒരിക്കല്‍ കൂടി ടീമിന്റെ ഭാഗമായ റെയ്‌നയായിരുന്നു ടീം ഔട്ടിങ്ങിന്റെ ഫോട്ടോ ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തത്. 

മികച്ച തിരിച്ചുവരവായിരുന്നു റെയ്‌ന ദക്ഷിണാഫ്രിക്കയ്ക്കതിരെ നടത്തിയത്. ഏഴ് ബോളില്‍ നിന്നും രണ്ട് ബൗണ്ടറിയും ഒരു സിക്‌സും പറത്തി റെയ്‌ന 15 റണ്‍സെടുക്കുകയും രണ്ട് മികച്ച ക്യാച്ചുകളെടുക്കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com