അവസാന ഹോം മത്സരം കഴിഞ്ഞാല്‍ പിന്നെ കൊച്ചി വേണ്ടെന്നാണോ? ഐഎസ്എല്‍ പോട്ടേന്നേ, സൂപ്പര്‍ കപ്പ് കൊച്ചിയിലേക്ക് വരികയാണ്‌

ബംഗളൂരു എഫ്‌സിക്കും, എയ്‌സവാള്‍ എഫ്‌സിക്കും എഎഫ്‌സി കപ്പ് കളിക്കേണ്ടത് കൂടി പരിഗണിച്ചായിരിക്കും ഷെഡ്യൂള്‍ ക്രമീകരണം
അവസാന ഹോം മത്സരം കഴിഞ്ഞാല്‍ പിന്നെ കൊച്ചി വേണ്ടെന്നാണോ? ഐഎസ്എല്‍ പോട്ടേന്നേ, സൂപ്പര്‍ കപ്പ് കൊച്ചിയിലേക്ക് വരികയാണ്‌

ഐഎസ്എല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ രാജ്യത്തെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആവേശം നല്‍കുന്ന വാര്‍ത്തയുമായിട്ടാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ രംഗത്തെത്തുന്നത്. ഏറെ കാത്തിരുന്ന സൂപ്പര്‍ കപ്പിന്റെ ഷെഡ്യൂളും, മത്സരങ്ങളുടെ ഘടനയുമാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആരാധകര്‍ക്ക് മുന്നിലേക്ക് വയ്ക്കുന്നത്. 

പതിനാറ് ടീമുകളുണ്ടാകും സൂപ്പര്‍ കപ്പിലെന്ന് എഐഎഫ്എഫ് വ്യക്തമാക്കുന്നു. എഐഎഫ്എഫും ഐലീഗ് പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സൂപ്പര്‍ കപ്പിനെ കുറിച്ച് അന്തിമ ധാരണയുണ്ടായത്. ഐഎസ്എല്ലിലെ ആദ്യ ആറ് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ക്കും, ഐലീഗിലെ ആദ്യ ആറ് ടീമുകള്‍ക്കും നേരിട്ട് സൂപ്പര്‍ കപ്പിലേക്ക് യോഗ്യത നേടുമ്പോള്‍ ബാക്കി ടീമുകള്‍ യോഗ്യതാ മത്സരം കളിച്ച് വേണം ടൂര്‍ണമെന്റി്‌ലേക്ക് കടക്കാന്‍. 

മാര്‍ച്ച് 12 മുതല്‍ മാര്‍ച്ച് 31 വരെയാണ് യോഗ്യതാ മത്സരങ്ങള്‍. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 22 വരെയാണ് ഫൈനല്‍ റൗണ്ട്. എന്നാല്‍ മത്സരങ്ങള്‍ തിരിച്ചുള്ള ഷെഡ്യുളിന്റെ ഇതുവരെ അന്തിമ തീരുമാനമുണ്ടായിട്ടില്ല. ബംഗളൂരു എഫ്‌സിക്കും, എയ്‌സവാള്‍ എഫ്‌സിക്കും എഎഫ്‌സി കപ്പ് കളിക്കേണ്ടത് കൂടി പരിഗണിച്ചായിരിക്കും ഷെഡ്യൂള്‍ ക്രമീകരണം. 

കട്ടക്ക് അല്ലെങ്കില്‍ കൊച്ചിയായിരിക്കും സൂപ്പര്‍ കപ്പിന് വേദിയാവുക. രണ്ട്  വേദികളും ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അധികൃതര്‍ പരിശോധിച്ചതിന് ശേഷമായിരിക്കും തീരുമാനമെടുക്കുക. എത്ര വിദേശ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താം എന്നത് സംബന്ധിച്ചും തീരുമാനമായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com