കോര്‍ട്ടിലെ കളിയല്ല, കരുത്തുറ്റ ശരീരത്തിന്റെ സൗന്ദര്യവുമായി ടെന്നീസ് താരങ്ങളുടെ ഫോട്ടോഷൂട്ട്‌

കറുപ്പിന്റെ സൗന്ദര്യവുമായി സ്ലോയെന്‍ സ്റ്റീഫനെന്ന 2017ലെ അമേരിക്കന്‍ ഓപ്പണ്‍ വിജയി കൂടി സ്വീംസ്യൂട്ട് ഇഷ്യൂവില്‍ ഇടം പിടിക്കുന്നുണ്ട്
കോര്‍ട്ടിലെ കളിയല്ല, കരുത്തുറ്റ ശരീരത്തിന്റെ സൗന്ദര്യവുമായി ടെന്നീസ് താരങ്ങളുടെ ഫോട്ടോഷൂട്ട്‌

റാംപിന് വേണ്ട ശരീര ഭംഗിയാവില്ല, പക്ഷേ കരുത്തുറ്റ ശരീരത്തിന്റെ സൗന്ദര്യവുമായിട്ടാണ് അമേരിക്കന്‍ സ്‌പോര്‍ട്‌സ് ഇല്യുസ്ട്രിയേറ്റഡ് മാഗസിന്റെ സ്വിംസ്യൂട്ട് ഇഷ്യു വരുന്നത്. ടെന്നീസ് താരം യുഗീന ബൗച്ചര്‍ഡ്, സ്ലെയെന്‍ സ്റ്റീഫന്‍സ് എന്നിവരാണ് നഗ്ന ശരീരത്തിന്റെ ഭംഗിയുമായി സ്വിംസ്യൂട്ട് ഇഷ്യുവില്‍ നിറയുന്നത്. 

ടെന്നീസ് താരങ്ങളില്‍ യുഗീന മാത്രമല്ല, സെറീന വില്യംസും ഇതിന് മുന്‍പ് സ്‌പോര്‍ട്‌സ് ഇല്യൂസ്ട്രിയേറ്റഡിന്റെ ഫോട്ടോഷൂട്ടിന്റെ ഭാഗമായിരുന്നു. 116ാം റാങ്ക് താരമായ കനേഡിയന്‍ താരം യുഗീന അരുബയിലെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്യുകയായിരുന്നു. 

യുഗീനയെ കൂടാതെ, കറുപ്പിന്റെ സൗന്ദര്യവുമായി സ്ലോയെന്‍ സ്റ്റീഫനെന്ന 2017ലെ അമേരിക്കന്‍ ഓപ്പണ്‍ വിജയി കൂടി സ്വീംസ്യൂട്ട് ഇഷ്യൂവില്‍ ഇടം പിടിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com