പാക്കിസ്ഥാനെ നാട്ടിലെത്തിച്ച് കളിക്കാന്‍ പണമില്ല, വായ്പ തേടി സിംബാബ്‌വെഐസിസിക്ക് മുന്നില്‍

ആതിഥേയരാകുന്ന തങ്ങള്‍ക്ക് പരമ്പര നടത്തുന്നതിനുള്ള ചിലവുകള്‍ക്കായി വായ്പ അനുവദിക്കണമെന്ന ആവശ്യവുമായി സിംബാബ്വേ ക്രിക്കറ്റ്  അസോസിയേഷന്‍
പാക്കിസ്ഥാനെ നാട്ടിലെത്തിച്ച് കളിക്കാന്‍ പണമില്ല, വായ്പ തേടി സിംബാബ്‌വെഐസിസിക്ക് മുന്നില്‍

സിംബാബ്വെന്‍ പര്യടനത്തിന് ഒരുങ്ങുകയാണ് പാക്കിസ്ഥാന്‍ ടീം. എന്നാല്‍ സാമ്പത്തിക അരക്ഷിതാവസ്ഥയില്‍പ്പെട്ടിരിക്കുന്ന സിംബാബ്വെ ക്രിക്കറ്റ് അസോസിയേഷന്‍ പരമ്പരയ്ക്കുള്ള ചിലവുകള്‍ക്കായി വായ്പ അനുവദിക്കണമെന്ന ആവശ്യവുമായി ഐസിസിയെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. 

ആതിഥേയരാകുന്ന തങ്ങള്‍ക്ക് പരമ്പര നടത്തുന്നതിനുള്ള ചിലവുകള്‍ക്കായി വായ്പ അനുവദിക്കണമെന്ന ആവശ്യവുമായി സിംബാബ്വേ ക്രിക്കറ്റ്  അസോസിയേഷന്‍ ഐസിസിയെ സമീപിച്ചതോടെ പരമ്പര നടക്കുമോയെന്ന കാര്യം സംശയത്തിലാണെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജം സെതി പറയുന്നു. 

തങ്ങള്‍ ഐസിസിയില്‍ നിന്നും സാമ്പത്തിക സഹായം  പ്രതീക്ഷിക്കുകയാണെന്നും, ഐസിസിയില്‍ നിന്നും  പ്രതികരണം ഉണ്ടാകുന്നത് വരെ, അല്ലെങ്കില്‍ ഏപ്രില്‍ വരെ കാത്തിരിക്കണം എന്നാണ് സിംബാബ്വെ ക്രിക്കറ്റ് ബോര്‍ഡ് പാക്കിസ്ഥാനെ അറിയിച്ചിരിക്കുന്നത്. ആഗസ്റ്റിലും പാക്കിസ്ഥാന്‍ സിംബാബ്വെയില്‍ പരമ്പര കളിക്കാന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് നടന്നിരുന്നില്ല.  

സിംബാബ്വെയെ പിടിച്ചു കുലുക്കിയ സാമ്പത്തിക തകര്‍ച്ചയാണ് ക്രിക്കറ്റ് അസോസിയേഷനേയും ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ശബളം നല്‍കാത്തതിനെതിരെ സിംബാബ്വെ ക്രിക്കറ്റ് താരങ്ങളും, ഒഫീഷ്യല്‍സും പ്രതിഷേധവുമായെത്തുകയുമുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com