ഫീല്‍ഡിങ് പരിശീലനമാണ്, ബെഡ്ഷീറ്റും കൊണ്ട് സ്മിത്തും സംഘവും

മറ്റ് ടീമുകളോട് കിടപിടിക്കുന്ന ഫീല്‍ഡിങ് പാടവം നിലനിര്‍ത്താന്‍ തങ്ങളുടേതായ വിദ്യ കണ്ടുപിടിച്ച് പരിശീലനത്തില്‍ ഏര്‍പ്പെടുകയാണ് ഓസ്‌ട്രേലിയന്‍ ടീം
ഫീല്‍ഡിങ് പരിശീലനമാണ്, ബെഡ്ഷീറ്റും കൊണ്ട് സ്മിത്തും സംഘവും

ലോക ക്രിക്കറ്റിലെ മികച്ച ടീം എന്ന പദവി സ്വന്തമാക്കുന്നതിനായുള്ള ഇഞ്ചോടിഞ്ച് പോരാട്ടമാണ് ടീമുകള്‍ തമ്മില്‍. മികച്ച ടീം ആവണമെങ്കില്‍ ഫീല്‍ഡിങ്ങിലും, ബാറ്റിങ്ങിലും, ബൗളിങ്ങിലും പിഴവുകളില്ലാതെ മുന്നട്ടു നില്‍ക്കണം. ഫീല്‍ഡിങ്ങിന്റെ കാര്യത്തില്‍ മുന്നില്‍ തന്നെയുണ്ട് ഓസീസ് പട. 

പക്ഷേ മറ്റ് ടീമുകളോട് കിടപിടിക്കുന്ന ഫീല്‍ഡിങ് പാടവം നിലനിര്‍ത്താന്‍ തങ്ങളുടേതായ വിദ്യ കണ്ടുപിടിച്ച് പരിശീലനത്തില്‍ ഏര്‍പ്പെടുകയാണ് ഓസ്‌ട്രേലിയന്‍ ടീം. ബെഡ് ഷീറ്റ് ഉപയോഗിച്ചാണ് സ്മിത്തിന്റേയും സംഘത്തിന്റേയും ഫീല്‍ഡിങ് പരിശീലനം. 

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായെത്തിയിരിക്കുന്ന ഓസീസ് ടീം ദക്ഷിണാഫ്രിക്കന്‍ എയുമായുള്ള സന്നാഹ മത്സരത്തിന് മുന്‍പാണ് ബെഡ് ഷീറ്റ് ഉപയോഗിച്ചുള്ള ഫീല്‍ഡിങ് പരിശീലനത്തിനിറങ്ങിയത്. റിഫ്‌ളക്ട് ചെയ്ത് എത്തുന്ന പന്ത് ക്യാച്ച് ചെയ്യുന്നതിന് വേണ്ടിയാണ് ബെഡ്ഷീറ്റ് ഉയരത്തില്‍ക്കെട്ടി, അതിന് താഴേക്കൂടെ ബോള്‍ എറിഞ്ഞ് ഓസീസ് ടീം ഫീല്‍ഡിങ് മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com