അന്ന് പെനാല്‍റ്റി പാഴാക്കി, ഇന്ന് തോല്‍വിയില്‍ നിന്നും കരകയറ്റി; 12 വര്‍ഷത്തെ കാത്തിരിപ്പും അവസാനിപ്പിച്ച് മെസി

മെസിയില്‍ ഞങ്ങള്‍ക്കുള്ള വിശ്വാസത്തിന് കണക്കില്ല. എത്രത്തോളം മെസിയെ സ്വതന്ത്രനായി വിടാന്‍ സാധിക്കുന്നുവോ അത്രത്തോളം വിടുക എന്നതാണ് ഞങ്ങള്‍ക്ക് ചെയ്യാനുള്ളത്‌
അന്ന് പെനാല്‍റ്റി പാഴാക്കി, ഇന്ന് തോല്‍വിയില്‍ നിന്നും കരകയറ്റി; 12 വര്‍ഷത്തെ കാത്തിരിപ്പും അവസാനിപ്പിച്ച് മെസി

ചെല്‍സിക്കെതിരെ വലകുലുക്കാനുള്ള 12 വര്‍ഷം നീണ്ട കാത്തിരിപ്പിന് അവസാനം കുറിച്ച് ലയണല്‍ മെസി. ചെല്‍സിക്കെതിരെ സമനില ഗോള്‍ നേടി ബാഴ്‌സയെ തോല്‍വിയില്‍ നിന്നും കരകയറ്റിയായിരുന്നു മെസിയുടെ കാത്തിരുന്ന ഗോള്‍ 75ാം മിനിറ്റില്‍ പിറന്നത്. 

എട്ട് തവണ ഇതിന് മുന്‍പ് ചെല്‍സിക്കെതിരെ ബൂട്ടണിഞ്ഞപ്പോഴും മെസിക്ക് ഗോള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. 2012ലായിരുന്നു ഇതിന് മുന്‍പ് ബാഴ്‌സയും ചെല്‍സിയും നേര്‍ക്കു നേര്‍ വന്നത്. അന്നത്തെ സെമി ഫൈനല്‍ മത്സരത്തില്‍ മെസിയുടെ പെനാല്‍റ്റി ഫലം കണാതിരുന്നപ്പോള്‍ ബാഴ്‌സയെ തോല്‍പ്പിച്ച് ചെല്‍സി ഫൈനലിലേക്ക് കടന്നു. 

62ാം മിനിറ്റില്‍ വില്യനിലൂടെ നേടിയ ഗോളിന്, ഇനിയെസ്റ്റയുടെ പാസില്‍ നിന്നും ഗോള്‍വല കുലുക്കിയായിരുന്നു പതിമൂന്ന് മിനിറ്റുകള്‍ക്ക് ശേഷമുള്ള മെസിയുടെ മറുപടി. മെസി ഒരു കളിക്കാരന്‍ മാത്രമല്ല, ലോകത്തെ ഏറ്റവും മികച്ചത് കൂടിയാണെന്നായിരുന്നു മത്സരത്തിന് ശേഷം ബാഴ്‌സ മധ്യനിരക്കാരന്‍ ഇവന്‍ റകിടിക്കിന്റെ പ്രതികരണം. 

മെസിയില്‍ ഞങ്ങള്‍ക്കുള്ള വിശ്വാസത്തിന് കണക്കില്ല. എത്രത്തോളം മെസിയെ സ്വതന്ത്രനായി വിടാന്‍ സാധിക്കുന്നുവോ അത്രത്തോളം വിടുക എന്നതാണ് ഞങ്ങള്‍ക്ക് ചെയ്യാനുള്ളതെന്നും ബാഴ്‌സ മധ്യനിരക്കാരന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com