സച്ചിനേയും ദ്രാവിഡിനേയും കണ്ടു, പക്ഷേ യഥാര്‍ഥ മഹത്വം ഇവരില്‍ അല്ലെന്ന്‌ഗാംഗുലി; പിന്നെ ആരിലാണ്?

സച്ചിന്റേയും, ദ്രാവിഡിന്റേയും എന്റേയും ഭാഗ്യവും വിജയങ്ങളുമെല്ലാം ഞാന്‍ കണ്ടു. എന്നാല്‍ കോഹ് ലിയുടേത് ഭാഗ്യം കൂടെയുള്ള വിജയതേരോട്ടം അല്ല
സച്ചിനേയും ദ്രാവിഡിനേയും കണ്ടു, പക്ഷേ യഥാര്‍ഥ മഹത്വം ഇവരില്‍ അല്ലെന്ന്‌ഗാംഗുലി; പിന്നെ ആരിലാണ്?

മുന്‍പെങ്ങും ക്രിക്കറ്റ് ലോകത്ത് ആരും എത്തിപ്പിടിക്കാത്ത ഉയരങ്ങളിലേക്ക് കുതിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയെന്നാണ് ക്രിക്കറ്റ് ലോകത്തെ വിദഗ്ധരുടെ പ്രവചനം. തന്റെ കളിയിലൂടെ ഈ പ്രവചനങ്ങളെല്ലാം ശരിവയ്ക്കുന്ന പ്രകടനമാണ് കോഹ് ലി നടത്തുന്നതും. 

അണ്ടര്‍ 19 ലോക കപ്പില്‍ ഇന്ത്യന്‍ ടീമിനെ ജയത്തിലേക്ക് നയിച്ചത് മുതല്‍ ദക്ഷിണാഫ്രിക്കയില്‍ ചരിത്ര പരമ്പര ജയം നേടുന്നത് വരെ ക്രിക്കറ്റ് ലോകത്ത് തന്റെ ആധിപത്യം ഉറപ്പിച്ചായിരുന്നു കോഹ് ലിയുടെ യാത്ര. ഇന്ത്യന്‍ നായകന് എന്നും പിന്തുണയുമായി ഉണ്ടായിരുന്നവരില്‍ ഒരാളാണ് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ പതാകവാഹകനാണ് കോഹ് ലിയെന്നാണ് ഗാംഗുലി ഇപ്പോള്‍ പറയുന്നത്. 

സച്ചിന്റേയും, ദ്രാവിഡിന്റേയും എന്റേയും ഭാഗ്യവും വിജയങ്ങളുമെല്ലാം ഞാന്‍ കണ്ടു. എന്നാല്‍ കോഹ് ലിയുടേത് ഭാഗ്യം കൂടെയുള്ള വിജയതേരോട്ടം അല്ല. യഥാര്‍ഥ മഹത്വമാണ് കോഹ് ലിയുടേത്. ധോനിയെന്ന നായകനേയും, ദ്രാവിഡെന്ന നായകനേയും ഞാന്‍ കണ്ടു. എന്നാല്‍ കോഹ് ലിയെ പോലെ നായക സ്ഥാനത്തിരുന്ന് ഇത്രയും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന മറ്റൊരു കളിക്കാരനെ താന്‍ കണ്ടിട്ടില്ലെന്ന് ഗാംഗുലി പറയുന്നു. 

വെസ്റ്റ് ഇന്‍ഡീസിലും, ദക്ഷിണാഫ്രിക്കയിലും മാത്രമാണ് കോഹ് ലി വിദേശത്ത് ഇന്ത്യയെ ഇതുവരെ നയിച്ചിരിക്കുന്നത്. ഇനി വിദേശ പിച്ചുകളില്‍ ഇന്ത്യയുടെ ജയം വരും. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് പര്യടനങ്ങള്‍ കോഹ് ലിയെന്ന നായകനെ നിര്‍ണയിക്കും. മുന്നില്‍ നിന്നും മാതൃക കാണിക്കുന്നു എന്നതാണ് കോഹ് ലിയുടെ സവിശേഷതയെന്നും ഗാംഗുലി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com