കളിക്കളത്തിന് പുറത്ത് അവര്‍ എങ്ങിനെയാണ്‌? ഫിഷും ചിപ്‌സുമായി സല, നെയ്മറാണേല്‍ പുലിത്തോല്‍ ട്രാക്‌സ്യൂട്ടില്‍

ഫിഷും ചിപ്‌സുമെല്ലാമായി ക്യാമറകള്‍ക്കും ആരാധക കൂട്ടങ്ങള്‍ക്കും നടുവില്‍ സല നിന്നു
കളിക്കളത്തിന് പുറത്ത് അവര്‍ എങ്ങിനെയാണ്‌? ഫിഷും ചിപ്‌സുമായി സല, നെയ്മറാണേല്‍ പുലിത്തോല്‍ ട്രാക്‌സ്യൂട്ടില്‍

ലിവര്‍പൂളിനായി കളിക്കളത്തിലിറങ്ങിയത് മുതല്‍ മികച്ച ഫോമിലാണ് ഈജ്പ്ത്യന്‍ താരം മൊഹമ്മദ് സല. ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ സലയെ കുറിച്ചല്ല പറയുന്നത്, ഫുട്‌ബോളില്‍ നിന്നുള്ള ചെറിയ ഇടവേളയിലെ സലയെ കുറിച്ചാണ്. 

ലിവര്‍പൂളിന്റെ ഹൃദയഭാഗത്താണ് കഴിഞ്ഞ ദിവസം സലെ ആരാധകര്‍ കണ്ടെത്തിയത്.  പരസ്യത്തിന് വേണ്ടിയുള്ള ഷൂട്ടിങ്ങായിരുന്നു സംഭവം. ഫിഷും ചിപ്‌സുമെല്ലാമായി ക്യാമറകള്‍ക്കും ആരാധക കൂട്ടങ്ങള്‍ക്കും നടുവില്‍ സല നിന്നു.

നിങ്ങള്‍ ഇനിയും ഈ കളി തുടര്‍ന്നാല്‍ ഞങ്ങള്‍ മുസ്ലീമാകുമെന്ന പാട്ടുമായി ഇംഗ്ലീഷ് യുവത്വം സലയ്ക്ക് വേണ്ടി പാടുന്നത് ലോകം മുഴുവന്‍ വൈറലായതിന് പിന്നാലെയാണ് ലിവര്‍പൂള്‍ നിരത്തിലേക്ക് സല എത്തിയത്. 

ലിവര്‍പൂളില്‍ നിന്നും സ്ട്രാസ്ബര്‍ഗിലേക്ക് വരാം, നെയ്മറിന്റെ അടുത്തേക്ക്. പിഎസ്ജി സ്‌ട്രൈക്കര്‍ക്ക് ഫാഷനിലുള്ള കമ്പം രസ്യമല്ല. ഇപ്പോള്‍ പുലിതോല്‍ മാതൃകയിലെ ട്രാക്‌സ്യൂട്ട് ധരിച്ചാണ് കളിക്കളത്തിന് പുറത്ത് നെയ്മര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

ഇന്‍സ്റ്റഗ്രാമിലാണ് നെയ്മര്‍ പുലിതോല്‍മാതൃകയിലെ ട്രാക്‌സ്യൂട്ട് ധരിച്ചുള്ള ഫോട്ടോ ഷെയര്‍ ചെയ്തത്. പുലിത്തോല്‍ മാതൃകയിലാണെങ്കിലും കൈകളില്‍ റോസ് പൂക്കള്‍ മാതൃകയിലെ ഡിസൈനുമുണ്ട്.  എന്നാല്‍ എന്താണ് ഈ ഡിസൈന് പിന്നിലെന്ന് ബ്രസിലിയന്‍ താരത്തിന് മാത്രമേ പറയാന്‍ സാധിക്കുകയുള്ളെന്നാണ് ആരാധകര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com