സീസണിലെ അവസാന ഹോം മത്സരത്തിനിറങ്ങുകയാണ് ബ്ലാസ്‌റ്റേഴ്‌സ് വെള്ളിയാഴ്ച ചെന്നൈയ്‌ക്കെതിരെ. പ്ലേ ഓഫ് കടക്കാന്‍ ജയം അനിവാര്യമായ മത്സരത്തിന്റെ ആശങ്കകള്‍ ഒപ്പമുണ്ടെങ്കിലും അവസാന ഹോം മത്സരം ആഘോഷമാക്കാനാണ് ആരാധകരുടെ പോക്ക്.
മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത വിധം, ഐഎസ്എല്ലിലെ മറ്റൊരു വേദിയും സാക്ഷ്യം വഹിച്ചിട്ടില്ലാത്ത അത്രയും കാണികളെ നിറച്ച് കൊച്ചിയെ മഞ്ഞക്കടലാക്കണമെന്ന് പുള്‍ഗ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ആരാധകരോട് പറഞ്ഞു കഴിഞ്ഞു. ഐസ്ലാന്‍ഡ് പോലൊരു കുഞ്ഞു രാജ്യത്ത് നിന്നു വരുന്ന തനിക്ക് ഇത്രയും കാണികള്‍ക്ക് മുന്നില്‍ കളിക്കാന്‍ സാധിക്കുക എന്നത് ഭാഗ്യമാണെന്നായിരുന്നു ഗുഡ്യോണിന്റെ വാക്കുകള്‍.
കൊച്ചിയെ മഞ്ഞക്കടലാക്കുമെന്ന് ആരാധകര്‍ ഇവര്‍ക്ക് വാക്കു കൊടുത്തു കഴിഞ്ഞു. അതിനിടയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ അവസാന ഹോം മത്സരം കണാന്‍ ജയസൂര്യയും ഉണ്ടാകുമെന്നാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്. മലയാളി താരം വി.പി.സത്യന്റെ ജീവിതം പറയുന്ന ക്യാപ്റ്റനിലൂടെ ഫുട്‌ബോളിനോട് ചേര്‍ന്ന് നില്‍ക്കുന്ന ജയസൂര്യ യെല്ലോ ആര്‍മിക്കൊപ്പം ചേരും.
ജയസൂര്യയെ കൂടാതെ ഒരു അഡാറ് ലവ്വിലൂടെ ഇന്റര്‍നെറ്റില്‍ താരമായി മാറിയ പ്രിയ പ്രകാശ് വാര്യരും ബ്ലാസ്റ്റേഴ്‌സിന്റെ അവസാന ഹോം മത്സരം കാണുന്നതിനായി എത്തും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ