'നാണക്കേടിന്റെ ആ റെക്കോഡും' റെക്കോഡുകളുടെ തോഴന് സ്വന്തം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി-20യിലെ മോശം പ്രകടനം മറ്റൊരു റെക്കോഡു കൂടിയാണ് രോഹിത് ശർമ്മയ്ക്ക് സമ്മാനിച്ചത്
'നാണക്കേടിന്റെ ആ റെക്കോഡും' റെക്കോഡുകളുടെ തോഴന് സ്വന്തം

സെഞ്ചൂറിയൻ : ഏകദിന ക്രിക്കറ്റിൽ മൂന്ന് ഇരട്ടശതകം. ട്വന്റി-20 യിൽ വേ​ഗതയാർന്ന സെഞ്ച്വറി. റെക്കോഡ് പുസ്തകങ്ങളുടെ തോഴനാണ് ഇന്ത്യൻ ബാറ്റ്സ്മാനായ രോഹിത് ശർമ്മ. എന്നാൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി-20യിലെ മോശം പ്രകടനം മറ്റൊരു റെക്കോഡു കൂടിയാണ് രോഹിത് ശർമ്മയ്ക്ക് സമ്മാനിച്ചത്.  

അന്താരാഷ്ട്ര ട്വന്റി-20യിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്താകുന്ന ഇന്ത്യൻ താരമെന്ന റെക്കോഡാണ് രോഹിതിന്റെ പേരിലായത്. നാലാം തവണയാണ് രോഹിത് ഡക്കായി പുറത്താകുന്നത്. സെഞ്ചുറിയനിൽ നേരിട്ട ആദ്യപന്തിൽ തന്നെ രോഹിത് പുറത്തായിരുന്നു.  ജൂനിയർ ഡാലയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയാണ് രോഹിത് പുറത്തായത്. 

മൂന്നു തവണ വീതം പൂജ്യത്തിന്  പുറത്തായിട്ടുള്ള യൂസുഫ് പത്താനും ആശിഷ് നെഹ്‌റയ്ക്കും ഒപ്പമായിരുന്നു രോഹിത് ശർമ്മ ഇതുവരെ ഉണ്ടായിരുന്നത്. പത്ത് തവണ റൺസെടുക്കാതെ പുറത്തായ ശ്രീലങ്കന്‍ താരം തിലകരത്നെ ദില്‍ഷനാണ് ഡക്കുകാരുടെ പട്ടികയിൽ ഒന്നാമൻ.   ഇംഗ്ലണ്ട് താരം ലൂക് റൈറ്റ് ഒൻപത് തവണയും ഷാഹിദ് അഫ്രിദി, കെവിന്‍ ഒബ്രിയന്‍, കമ്രാന്‍ അക്മല്‍, ഉമര്‍ അക്മല്‍ എന്നിവർ എട്ട് തവണയും അന്താരാഷ്ട്ര ട്വന്റി20യില്‍ പൂജ്യത്തിന് പുറത്തായിട്ടുണ്ട്.

ട്വന്റി-20യിൽ ​ഗോൾഡൻ ഡക്കിൽ പുറത്തായ ഇന്ത്യൻ ഓപ്പണർമാരുടെ പട്ടികയിലും രോഹിത് ഇടംപിടിച്ചു. മുരളി വിജയ്, അജിൻക്യ രഹാനെ, കെ എൽ രാഹുൽ എന്നിവരാണ് ​ഗോൾഡൻ ഡക്കിൽ പുറത്തായ മറ്റ് ഇന്ത്യൻ ഓപ്പണിം​ഗ് ബാറ്റ്സ്മാൻമാർ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com