അന്ന് കൈഫിനെ ഇംഗ്ലണ്ട് നായകന്‍ ബസ് ഡ്രൈവറാക്കി; അവരെ റൈഡിന് കൊണ്ടുപോയതില്‍ സന്തോഷമെന്ന് കൈഫ്‌

ജയം അസാധ്യമെന്ന് തോന്നിച്ചുവെങ്കിലും യുവിയും കൈഫും ചേര്‍ന്ന് ഇന്ത്യയെ ജയത്തിലേക്ക് അടുപ്പിച്ചു
അന്ന് കൈഫിനെ ഇംഗ്ലണ്ട് നായകന്‍ ബസ് ഡ്രൈവറാക്കി; അവരെ റൈഡിന് കൊണ്ടുപോയതില്‍ സന്തോഷമെന്ന് കൈഫ്‌

2002ലെ നാറ്റ്വെസ്റ്റ് ട്രോഫി ഫൈനല്‍ ക്രിക്കറ്റ് പ്രേമികള്‍ മറക്കാന്‍ ഇടയില്ല. ലോര്‍ഡ്‌സിലിരുന്ന ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ജേഴ്‌സിയൂരി വീശിയ ഫൈനല്‍. അന്ന് വാലറ്റത്തെ കൂട്ടുപിടിച്ച് മുഹമ്മദ് കൈഫായിരുന്നു ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചത്. 

ഫൈനലില്‍ ക്രീസില്‍ യുവിയുമായി നില്‍ക്കുമ്പോഴുള്ള സംസാരം എന്തായിരുന്നു? ഇംഗ്ലണ്ട് ബൗളേഴ്‌സ് നിങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവോ എന്നൊക്കെയുള്ള ആരാധകരുടെ ചോദ്യത്തിനായി കൈഫ് അന്ന് നടന്ന ഒരു കാര്യം വെളിപ്പെടുത്തിയത്. 

ക്രീസില്‍ നില്‍ക്കുമ്പോള്‍ ബസ് ഡ്രൈവര്‍ എന്നായിരുന്നു ഇംഗ്ലണ്ട്  നായകനായിരുന്ന നാസര്‍ ഹുസെയ്ന്‍ എന്നെ വിളിച്ചത്. ആ സംഭവം ഓര്‍ത്തെടുത്ത് കൈഫ് അവരെ റൈഡിന് കൊണ്ടുപോയതില്‍ സന്തോഷമെന്നായിരുന്നു ട്വിറ്ററില്‍ കുറിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സായിരുന്നു ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചത്. ആ സമയം അപ്രാപ്യമെന്ന് തോന്നിച്ച വിജയലക്ഷ്യമായിരുന്നു  അത്. എന്നാല്‍ ഗാംഗുലിയും സെവാഗും ചേര്‍ന്ന് ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കി. എന്നാല്‍ ഗാംഗുലിയുടെ വിക്കറ്റ് വീണതിന് പിന്നാലെ  ഇന്ത്യയ്ക്ക് തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ജയം അസാധ്യമെന്ന് തോന്നിച്ചുവെങ്കിലും യുവിയും കൈഫും ചേര്‍ന്ന് ഇന്ത്യയെ ജയത്തിലേക്ക് അടുപ്പിച്ചു. ഈ സമയമായിരുന്നു ഇന്ത്യന്‍ താരങ്ങളെ പ്രകോപിപ്പിക്കാനുള്ള ഇംഗ്ലണ്ട് നായകന്റെ ശ്രമമുണ്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com