മനുഷ്യനെന്ന് തെളിയിക്കും വരെ മെസിയെ വിലക്കണം, ഇറാനിയന്‍ ഫുട്‌ബോള്‍ കോച്ചിന്റെ ആവശ്യം!

എതിരാളികളുടെ പോലും പ്രശംസ ഈ ഇടംകാല്‍ കൊണ്ട് മെസി ഇതിനോടകം നേടിയെടുത്തു കഴിഞ്ഞു. ഇപ്പോഴും നേടിക്കൊണ്ടിരിക്കുന്നു
മനുഷ്യനെന്ന് തെളിയിക്കും വരെ മെസിയെ വിലക്കണം, ഇറാനിയന്‍ ഫുട്‌ബോള്‍ കോച്ചിന്റെ ആവശ്യം!

ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരം ആരാണ്? മെസിയോ? ക്രിസ്റ്റിയാനോയോ? ക്രിസ്റ്റിയാനോയെന്ന് ഞാന്‍ ഉത്തരം നല്‍കും. കാരണം മെസി ഈ ലോകത്തു നിന്നുള്ളതല്ലല്ലോ, അദ്ദേഹം അന്യഗ്രഹ മനുഷ്യനല്ലേ എന്നായിരുന്നു അര്‍ദ ടുറാന്‍ ഒരിക്കല്‍ പറഞ്ഞത്. എനിക്ക് മെസിയെ ഒരു മനുഷ്യനായി കാണാനേ സാധിക്കില്ലെന്നായിരുന്നു ബാഴ്‌സ മുന്‍ താരമായ ലുയിസ് എന്റിക്യുവിന്റെ വാക്കുകള്‍. മെസിയെ പറ്റി പറഞ്ഞവരുടെയെല്ലാം വാക്കുകളില്‍ ഒരു കാര്യം വ്യക്തമായി നിന്നിരുന്നു. ഇത് മനുഷ്യനല്ലെന്ന്, മനുഷ്യനാണെങ്കില്‍ ഇത് അസാധാരണ മനുഷ്യനാണെന്ന്. 

ഇടംകാല്‍ മാത്രം മെസി ഉപയോഗിച്ചപ്പോള്‍ ഇങ്ങനെ, ആ വലംകാല്‍ കൂടി ഉപയോഗിച്ചിരുന്നേല്‍ എന്താകുമായിരുന്നു എന്ന ഇബ്രാഹിമോവിച്ചിന്റെ ആശങ്കയാണ് മെസിക്കെതിരെ കളത്തിലിറങ്ങുമ്പോള്‍ എതിരാളികളെ കുഴക്കിയിരുന്നത്. എതിരാളികളുടെ പോലും പ്രശംസ ഈ ഇടംകാല്‍ കൊണ്ട് മെസി ഇതിനോടകം നേടിയെടുത്തു കഴിഞ്ഞു. ഇപ്പോഴും നേടിക്കൊണ്ടിരിക്കുന്നു. ഒരു മനുഷ്യനാണെന്ന് തെളിയിക്കുന്നത് വരെ മെസിയെ വിലക്കണമെന്നു പറഞ്ഞാണ് ഇറാന്‍ ദേശീയ ടീമിന്റെ കോച്ച് ഇപ്പോള്‍ മുന്നോട്ടു വരുന്നത്. 

മെസി ഈ ലോകത്തുള്ളവനല്ല. മനുഷ്യനായിരുന്നു മെസി എങ്കില്‍ അന്ന് ഇറാനെതിരായ മാന്ത്രിക ഗോള്‍ അവന്‍ നേടില്ലായിരുന്നു. തോല്‍ക്കാന്‍ ഞാന്‍ ഇഷ്ടപ്പെടാറില്ല. എന്നാല്‍ തോറ്റെങ്കിലും മെസിയുടെ അന്നത്തെ ഗോള്‍ ഫുട്‌ബോളിന്റെ തുടിപ്പായാണ് ഞാന്‍ കണ്ടത്. ഫുട്‌ബോള്‍ ഇങ്ങനെ നിറഞ്ഞു നില്‍ക്കുന്നുണ്ടല്ലോ എന്ന സന്തോഷമായിരുന്നു ആ ഗോള്‍ പിറന്നതിന് ശേഷം എന്നിലുണ്ടായതെന്നും ഇറാനിയന്‍ പരിശീലകന്‍ കാര്‍ലോസ് ക്യൂറോസ് പറയുന്നു. 

കഴിഞ്ഞ ലോക കപ്പില്‍ ഇറാനെതിരായ മത്സരത്തില്‍ അര്‍ജന്റീന സമനിലയില്‍ കുരുങ്ങാന്‍ നീങ്ങവെ ഇഞ്ചുറി ടൈമില്‍ ഗോള്‍ നേടിയായിരുന്നു മെസി ടീമിനെ ജയത്തിലെത്തിച്ചത്.  ഈ ഗോള്‍ പരാമര്‍ശിച്ചപ്പോഴായിരുന്നു മെസിയെ പുകഴ്ത്തിയുള്ള കാര്‍ലോസിന്റെ പ്രതികരണം. ഫിഫ.കോമിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com