പുതുവര്‍ഷരാവില്‍ പാചകകാരന്റെ റോളില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd January 2018 03:21 PM |
Last Updated: 02nd January 2018 03:27 PM | A+A A- |
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ ഭക്ഷണപ്രിയം അറിയാത്തവരായി ആരുമുണ്ടാകില്ല. ഈ വര്‍ഷത്തെ സച്ചിന്റെ പുതുവര്‍ഷാഘോഷങ്ങളിലും ഈ പ്രിയം കാണാം. തന്റെ ഏറ്റവും പ്രിയപ്പെട്ടവര്‍ക്കായി പാചകക്കാരന്റെ വേഷത്തിലെത്തിയാണ് സച്ചിന്‍ ഏവര്‍ക്കും പുതുവര്‍ഷാശംസകള്‍ നേര്‍ന്നത്. വീട്ടുകാരും സുഹൃത്തുക്കളും പുതുവര്‍ഷരാവില്‍ ഒത്തുകൂടിയപ്പോഴായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്ററുടെ വക കുക്കിങ്.
പാചകം ചെയ്യുന്നതിന്റെ വീഡിയോ സച്ചിന്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കുവച്ചുകൊണ്ടാണ് ആരാധകര്‍ക്ക് 2018ന്റെ ആശംസകള്‍ അറിയിച്ചത്. 'ഇതാണ് ന്യൂ ഇയര്‍ ബാര്‍ബിക്യൂ, സ്‌പെഷ്യല്‍ ബാര്‍ബിക്യൂ, നല്ല മണം കിട്ടുന്നുണ്ട്, സമയം കൂടുന്തോറും ഇത് കൂടുതല്‍ രുചിയുള്ളതാകും', പാചകത്തിനിടയില്‍ സച്ചില്‍ പറയുന്നതിങ്ങനെ
സുഹൃത്തുക്കള്‍ക്കായി പാചകം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും താന്‍ ഉണ്ടാക്കിയത് വളരെയധികം ഇഷ്ടപ്പെട്ട അവര്‍ വിരലുകള്‍ നിര്‍ത്താതെ വിരലുകള്‍ നക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നെന്നും വീഡിയോയ്ക്കാപ്പം സച്ചിന്‍ കുറിച്ചു. എല്ലാവരും പുതുവര്‍ഷം ആഘോഷിച്ചെന്ന് കരുതുന്നെന്നും 2018 ഒരു അടിപൊളി വര്‍ഷമാകട്ടെ എന്നും സച്ചിന്‍ ആശംസിക്കുന്നു.