ക്രിക്കറ്റില്‍ പാക്കിസ്ഥാനേക്കാള്‍ മുന്നിലാണോ ഇന്ത്യ? 2017ലെ ക്രിക്കറ്റ് നിമിഷങ്ങളെല്ലാം കയ്യടക്കിയത് പാക്കിസ്ഥാന്‍

ഇന്ത്യയെ 180 റണ്‍സിന് പരാജയപ്പെടുത്തിയ പാക്കിസ്ഥാന്റെ ജയം പറയുന്ന ട്വിറ്റുകളാണ് ഐസിസിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഷെയര്‍ ചെയ്തവയില്‍ ഏറ്റവും കൂടുതല്‍ വൈറലായത്
ക്രിക്കറ്റില്‍ പാക്കിസ്ഥാനേക്കാള്‍ മുന്നിലാണോ ഇന്ത്യ? 2017ലെ ക്രിക്കറ്റ് നിമിഷങ്ങളെല്ലാം കയ്യടക്കിയത് പാക്കിസ്ഥാന്‍

ഇന്ത്യയെ ഞെട്ടിച്ച് ചാമ്പ്യന്‍സ് ട്രോഫി പാക്കിസ്ഥാന്‍ ഉയര്‍ത്തിയത് മുതല്‍ കോഹ് ലിയുടേയും രോഹിത്തിന്റേയും വ്യക്തിപരമായ നേട്ടങ്ങള്‍ വരെ കടന്നു പോയ വര്‍ഷമാണ് 2017. കഴിഞ്ഞ വര്‍ഷം സമൂഹമാധ്യമങ്ങളിലൂടെ ഏറ്റവും കൂടുതല്‍ പ്രചരിച്ച ക്രിക്കറ്റ് നിമിശങ്ങള്‍ ഏതാണെന്ന് പുറത്തുവിടുകയാണ് ഐസിസി ഇപ്പോള്‍. 

ഇന്ത്യയെ 180 റണ്‍സിന് പരാജയപ്പെടുത്തിയ പാക്കിസ്ഥാന്റെ ജയം പറയുന്ന ട്വിറ്റുകളാണ് ഐസിസിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഷെയര്‍ ചെയ്തവയില്‍ ഏറ്റവും കൂടുതല്‍ വൈറലായത്. 10,9,8 സ്ഥാനങ്ങള്‍ പാക്കിസ്ഥാന്റെ ചാമ്പ്യന്‍സ് ട്രോഫിയുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ കയ്യടക്കി.

ലങ്കയ്‌ക്കെതിരെ ഏറ്റവും വേഗത്തില്‍ സെഞ്ചുറി നേടിയതിന്റെ റെക്കോര്‍ഡ് സ്വന്തമാക്കിയ രോഹിത് ശര്‍മയുടെ ട്വീറ്റാണ് ഏഴാം സ്ഥാനത്ത് നില്‍ക്കുന്നത്.

പാക്കിസ്ഥാന്‍ താരങ്ങള്‍ ചാമ്പ്യന്‍സ് ട്രോഫി ഉയര്‍ത്തുന്നതും, ഇന്ത്യന്‍ താരങ്ങള്‍ പാക് താരങ്ങളുമായി കൈ കൊടുക്കുന്നതുമായ ട്വീറ്റുകളാണ് ആറാം സ്ഥാനത്ത്. 

യുവരാജിന്റെ ആറ് സിക്‌സുകളുടെ പത്താം വാര്‍ഷികം ആഘോഷിച്ചുള്ള ഐസിസിയുടെ ട്വീറ്റാണ് നാലാം സ്ഥാനത്ത്. 

ചാമ്പ്യന്‍സ് ട്രോഫി ജയം ഡ്രസിങ് റൂമില്‍ ആഘോഷിക്കുന്ന പാക് താരങ്ങളുടെ വീഡിയോ ട്വീ്റ്റ് ചെയ്തതാണ് മൂന്നാം സ്ഥാനത്ത്. 

ലോക കപ്പും, ട്വിന്റി20 വേള്‍ഡ് കപ്പും, ചാമ്പ്യന്‍സ് ട്രോഫിയും നേടിയ പാക് ടീമിനെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റാണ് രണ്ടാം സ്ഥാനത്ത. എണ്ണായിരത്തിലധികം തവണയാണ് ഇത് റീട്വീറ്റ് ചെയ്യപ്പെട്ടത്. 

ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ സൗഹൃദം പങ്കുവെച്ച് സംസാരിക്കുന്ന ഇന്ത്യന്‍ നായകന്‍ കോഹ് ലി, പാക് താരം ഷോയിബ് മാലിക് എന്നിവരുടെ വീഡിയോയാണ് ഈ വര്‍ഷം ഐസിസി ഷെയര്‍ ചെയ്തവില്‍ ഏറ്റവും കൂടുതല്‍ വൈറലായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com