ധോനി, റെയ്‌ന, ജഡേജ;  ചെന്നൈ ഉറപ്പിച്ചു; പൊള്ളാര്‍ഡിനേയും ഭൂമ്രയേയും കിട്ടാന്‍ തന്ത്രങ്ങളുമായി മുംബൈ

ക്രുനാലിനെ  ടീമില്‍ നിലനിര്‍ത്തി, പൊള്ളാര്‍ഡിനേയും, ഭൂമ്രയേയും റൈറ്റ് മാച്ച് കാര്‍ഡ് വഴി ടീമിലെത്തിക്കാനുമാണ് മുംബൈയുടെ നീക്കം
ധോനി, റെയ്‌ന, ജഡേജ;  ചെന്നൈ ഉറപ്പിച്ചു; പൊള്ളാര്‍ഡിനേയും ഭൂമ്രയേയും കിട്ടാന്‍ തന്ത്രങ്ങളുമായി മുംബൈ

രണ്ട്  വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ഞക്കുപ്പായത്തിലേക്ക് ധോനി മടങ്ങിയെത്തുന്നു. ടീമില്‍ നിലനിര്‍ത്താന്‍ ഉദ്ദേശിക്കുന്ന താരങ്ങളുടെ ലിസ്റ്റ് സമര്‍പ്പിക്കേണ്ട അവസാന തിയതി ജനുവരി നാലാണെങ്കിലും ധോനിക്കൊപ്പം ചെന്നൈയ്ക്ക് വേണ്ടി കളിക്കാന്‍ സുരേഷ് റെയ്‌ന, രവിന്ദ്ര ജഡേജ എന്നിവര്‍ ഉണ്ടാകുമെന്നും ഏകദേശം ഉറപ്പായി കഴിഞ്ഞു.

റൈറ്റ് ടു മാച്ച കാര്‍ഡ് ഉപയോഗിച്ച് ഡ്വെയ്ന്‍ ബ്രോവോയെ ചെന്നൈ ടീമിലേക്ക് കൊണ്ടുവരും. ചെന്നൈയ്ക്ക പുറമെ ഏതൊക്കെ താരങ്ങളെ ടീമില്‍ നിലനിര്‍ത്തണം എന്നത് സംബന്ധിച്ച തചലവേദന നേരിടേണ്ടി വന്ന ടീമാണ് നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. 

നായകന്‍ രോഹിത് ശര്‍മ, ഹര്‍ദിക്, ക്രുനാല്‍ പാണ്ഡ്യ, എന്നിവരെ ടീമില്‍ നിലനിര്‍ത്താനാണ് മുംബൈയുടെ തീരുമാനം. ജനുവരി 27നാണ് താരങ്ങളുടെ ലേലം നടക്കുക. ടീമിനെ മൂന്ന് തവണ കിരീടത്തിലേക്ക് നയിച്ച രോഹിത്തിനെ ടീമില്‍ നിലനിര്‍ത്തുക എന്നത് സ്വാഭാവികമായ കാര്യമാണ്. മാച്ച് വിന്നറാണ് ഹര്‍ദിക് പാണ്ഡ്യ. ടീമില്‍ നിലനിര്‍ത്താന്‍ സാധ്യതയുള്ളവരില്‍ ഏറ്റവും മുന്നിലുള്ള പേരാണ് ക്രുനാലിന്റേതെന്നും മുംബൈ ടീം വൃത്തങ്ങള്‍ പറയുന്നു. 

നിലവില്‍ ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാത്ത ക്രുനാലിനെ 3 കോടി രൂപയ്ക്ക് മുംബൈയ്ക്ക് സ്വന്തമാക്കാം. മാത്രമല്ല, കഴിഞ്ഞ സീസണിലെ ക്രുനാലിന്റെ മികച്ച  ഫോമും മുംബൈ മാനേജ്‌മെന്റ് പരിഗണിക്കുന്നു. ക്രുനാലിനെ  ടീമില്‍ നിലനിര്‍ത്തി, പൊള്ളാര്‍ഡിനേയും, ഭൂമ്രയേയും റൈറ്റ് മാച്ച് കാര്‍ഡ് വഴി ടീമിലെത്തിക്കാനുമാണ് മുംബൈയുടെ നീക്കം. അഞ്ച് താരങ്ങളെ ടീമില്‍ നിലനിര്‍ത്താന്‍ സാധിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചവരില്‍ മുന്‍പില്‍ മുംബൈയുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com