ഗംഭീറിന്റെ കണക്കു കൂട്ടലും, കൊല്‍ക്കത്തയുടെ കൂട്ടലും തെറ്റി; നായകനെ നൈറ്റ് റൈഡേഴ്‌സ് കയ്യൊഴിയുന്നു

ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ക്രിസ് ലൈനിനെ മാത്രം റിറ്റെന്‍ഷന്‍ പോളിസിയിലൂടെ ടീമില്‍ നിലനിര്‍ത്താനാണ് കൊല്‍ക്കത്തയുടെ തീരുമാനം
ഗംഭീറിന്റെ കണക്കു കൂട്ടലും, കൊല്‍ക്കത്തയുടെ കൂട്ടലും തെറ്റി; നായകനെ നൈറ്റ് റൈഡേഴ്‌സ് കയ്യൊഴിയുന്നു

താരങ്ങളെ ടീമില്‍ നിലനിര്‍ത്തുന്ന കാര്യത്തില്‍ ഏറ്റവും കൂടുതല്‍ തലവേദന നേരിട്ടിരുന്നത് ചെന്നൈയ്ക്കും മുംബൈയ്ക്കുമായിരുന്നു. ഏതൊക്കെ താരങ്ങളെ ടീമില്‍ നിര്‍ത്തണമെന്ന് തീരുമാനിക്കാനുള്ള അവസാന തിയതി അവസാനിക്കാന്‍ ഒരു ദിവസം മാത്രമുള്ളപ്പോള്‍ ചെന്നൈയും മുംബൈയുമടക്കം ധാരണയില്‍ എത്തിക്കഴിഞ്ഞു. 

അതിനിടയില്‍ കല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നീക്കമാണ് ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചത്. റിറ്റെന്‍ഷന്‍ ലിസ്റ്റില്‍ കല്‍ക്കത്ത നായകനായിരുന്ന ഗൗതം ഗംഭീറിന്റെ പേര് നല്‍കിയിട്ടില്ലെന്നാണ് സൂചന. ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ക്രിസ് ലൈനിനെ മാത്രം റിറ്റെന്‍ഷന്‍ പോളിസിയിലൂടെ ടീമില്‍ നിലനിര്‍ത്താനാണ് കൊല്‍ക്കത്തയുടെ തീരുമാനം. 

ഡല്‍ഹിയിലേക്ക് മടങ്ങാനുള്ള ഗംഭീറിന്റെ താത്പര്യത്തെ തുടര്‍ന്നായിരിക്കാം ഇതെന്നാണ് സൂചന. സന്തുലിതമായ ടീമിനെ രൂപപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ഡല്‍ഹി ഗംഭീറിനെ തിരിച്ചെത്തിച്ചായിരിക്കും പരിചയ സമ്പത്തുള്ള താരത്തിന്റെ വിടവ് നികത്തുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com