ബൗണ്‍സര്‍ കൊണ്ട് വേദനയില്‍ പുളയുന്ന ബാറ്റ്‌സ്മാന്‍; തിരിഞ്ഞു നോക്കാതെ എതിര്‍ ടീം

ബൗണ്‍സര്‍ കൈയ്യില്‍ കൊണ്ട് പരിക്കേറ്റ് വലയുന്ന വിദര്‍ഭ ബാറ്റ്‌സ്മാനെ തിരിഞ്ഞു പോലും നോക്കാതെ പോകുകയാണ് ഡല്‍ഹിയുടെ താരങ്ങള്‍
ബൗണ്‍സര്‍ കൊണ്ട് വേദനയില്‍ പുളയുന്ന ബാറ്റ്‌സ്മാന്‍; തിരിഞ്ഞു നോക്കാതെ എതിര്‍ ടീം

ഏഴ് തവണ രഞ്ജീ ട്രോഫി ചാമ്പ്യന്‍മാരായ ഡല്‍ഹിയെ മുട്ടുകുത്തിച്ച് ചരിത്രമെഴുതിയായിരുന്നു വിദര്‍ഭയുടെ കിരീട നേട്ടം. വിദര്‍ഭയുടെ തേരോട്ടത്തിന് പ്രശംസകള്‍ ഉയരുമ്പോള്‍ മത്സരത്തിനിടയിലെ ഒരു സംഭവമാണ് ഇപ്പോള്‍ വിവാദമാകുന്നത്. 

ബൗണ്‍സര്‍ കൈയ്യില്‍ കൊണ്ട് പരിക്കേറ്റ് വലയുന്ന വിദര്‍ഭ ബാറ്റ്‌സ്മാനെ തിരിഞ്ഞു പോലും നോക്കാതെ പോകുകയാണ് ഡല്‍ഹിയുടെ താരങ്ങള്‍. ഓവറിലെ അവസാന ബോളിലായിരുന്നു സംഭവം. വേദന കൊണ്ട് ക്രീസില്‍ വീണ് പുളയുന്ന ബാറ്റ്‌സ്മാന്റെ അടുത്തേക്ക പോയി കാര്യം തിരക്കാന്‍ അമ്പയറും തയ്യാറായില്ല. 

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഡല്‍ഹി താരങ്ങളുടെ സമീപനത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനിയില്‍ നിന്നും സ്‌പോര്‍ട്മാന്‍ഷിപ്പ് പഠിക്കാനാണ് ഋഷഭ് പാന്ത് നയിക്കുന്ന ഡല്‍ഹി ടീമിന് ക്രിക്കറ്റ് പ്രേമികള്‍ നല്‍കുന്ന മറുപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com