'ട്രെയ്‌നിംഗ് പാര്‍ട്ണറെ ഞങ്ങള്‍ മിസ് ചെയ്യും'; അനുഷ്‌കയ്‌ക്കൊപ്പമുള്ള ജിമ്മിലെ ചിത്രം പോസ്റ്റ് ചെയ്ത് ധവാന്റെ ഭാര്യ

ഇന്ത്യന്‍ ടീം അംഗം ശിഖര്‍ ധവാന്റെയും കുടുംബത്തിനുമൊപ്പമായിരുന്നു ഇരുവരുടേയും ആഘോഷം
'ട്രെയ്‌നിംഗ് പാര്‍ട്ണറെ ഞങ്ങള്‍ മിസ് ചെയ്യും'; അനുഷ്‌കയ്‌ക്കൊപ്പമുള്ള ജിമ്മിലെ ചിത്രം പോസ്റ്റ് ചെയ്ത് ധവാന്റെ ഭാര്യ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ് ലി ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റിന്റെ തിരക്കിലേക്ക് പോയതോടെ ആഘോഷങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമിട്ട് അനുഷ്‌ക ഇന്ത്യയിലേക്ക് മടങ്ങി. വിവാഹത്തിന്‍ ശേഷം വളരെ കുറച്ച് സമയം മാത്രമാണ് ഇരുവര്‍ക്കും ലഭിച്ചത്. അതുകൊണ്ടുതന്നെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് കൊഹ് ലിക്കൊപ്പം അനുഷ്‌കയുമുണ്ടായിരുന്നു. ഇന്ത്യന്‍ ടീം അംഗം ശിഖര്‍ ധവാന്റെയും കുടുംബത്തിനുമൊപ്പമായിരുന്നു ഇരുവരുടേയും ആഘോഷം. 

യാത്രകളിലും ആഘോഷങ്ങളിലുമെല്ലാം രണ്ട് കുടുംബവും ഒരുമിച്ചായിരുന്നു. ശിഖര്‍ ധവാന്റെ ഭാര്യ ആയിഷയും അനുഷ്‌കയും തമ്മില്‍ ഇപ്പോള്‍ മികച്ച സൗഹൃദത്തിലാണ്. അനുഷ്‌കയ്‌ക്കൊപ്പം ജിമ്മില്‍ പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ആയിഷ. ട്രെയ്‌നിംഗ് പാര്‍ട്ണറെ ഞങ്ങള്‍ മിസ് ചെയ്യും എന്നു പറഞ്ഞാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റിന്റെ ആദ്യ ദിവസം ആയിഷയും അനുഷ്‌കയും ഒരുമിച്ചിരുന്നാണ് കളി കണ്ടത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് അനുഷ്‌ക കഴിഞ്ഞ ദിവസം തിരിച്ചെത്തിയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഷാരൂഖ് ഖാന്‍ നായകനാകുന്ന സീറോയിലും വരുണ്‍ ധവാനൊപ്പമുള്ള സുയ് ദാഗയിലും അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് കൊഹ് ലിയുടെ നായിക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com