8,600 മൈലുകള്‍ സഞ്ചരിച്ച് യുകെയില്‍ നിന്ന് അവര്‍ എത്തി; കൊഹ്ലി ബാറ്റ് ചെയ്യുന്നത് കാണാന്‍!

കൊഹ്ലി ബുദ്ധിമാനായ കളിക്കാരനാണെന്നും ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണെന്നുമാണു ഇരുവരുടെയും അഭിപ്രായം
 8,600 മൈലുകള്‍ സഞ്ചരിച്ച് യുകെയില്‍ നിന്ന് അവര്‍ എത്തി; കൊഹ്ലി ബാറ്റ് ചെയ്യുന്നത് കാണാന്‍!

ദക്ഷിണാഫ്രിക്കയിലെ പാര്‍ക്ക ഇന്‍ റാഡിസണ്‍ ഹോട്ടലില്‍ നിന്ന് കേപ് ടൗണിലെ ന്യൂ ലാന്‍ഡ്‌സ് മൈതാനത്തിലേക്ക് എത്തണമെങ്കില്‍ വെറും അഞ്ച് മിനിറ്റ് മാത്രം മതി. എന്നാല്‍ തുടര്‍ച്ചയായി പെയ്യുന്ന മഴ സ്ഥിരമായി ആളുകള്‍ തിങ്ങി നിറയുന്ന ഈ വഴിയെ പോലും ശൂന്യമാക്കിയിരിക്കുകയാണ്. അപ്പോഴാണ് മൈലുകള്‍ താണ്ടി രണ്ടുപേര്‍ കേപ്പ് ടൗണ്‍ സ്റ്റേഡിയം ലക്ഷ്യമാക്കി എത്തിയിരിക്കുന്നത്. കാഴ്ചയില്‍ നല്ല പ്രായം തോന്നിക്കുന്ന യുകെ സ്വദേശികളായ ജോണും ക്രിസിയയും ഇതിനുമുന്‍പും ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ചിട്ടുണ്ട്. നഗരത്തിന്റെ ശാന്തവും മനോഹരവുമായ അന്തരീക്ഷം ഇവരെ ഇവിടവുമായി പ്രണയത്തിലാക്കി എന്നാണ് ഇവര്‍ പറയുന്നത്. 

എന്നാല്‍ ദക്ഷിണാഫ്രിക്കയിലേക്കുള്ള ഇരുവരുടെയും ഈ രണ്ടാം വരവിന് പിന്നില്‍ ഒരു കാരണമുണ്ട്. വിരാട് കൊഹ്ലിയുടെ ബാറ്റിംഗ് നേരിട്ട് കണ്ടാസ്വദിക്കണം. കൊഹ്ലി ബുദ്ധിമാനായ കളിക്കാരനാണെന്നും ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണെന്നുമാണു ഇരുവരുടെയും അഭിപ്രായം. ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇനിയും മത്സരങ്ങളുണ്ടല്ലോ എന്നാണ് ഇവര്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com