നാട്ടിലെ ഫോമുമായി ദക്ഷിണാഫ്രിക്കയില്‍ ഇറങ്ങിയിട്ട് കാര്യമില്ല; കൊഹ്ലിക്ക് ഗാംഗുലിയുടെ താക്കീത്‌

കേപ്ടൗണില്‍ കളിക്കാന്‍ ഇറങ്ങുന്നതിന് മുമ്പ് രഹാനയുടെ മുന്‍കാല പ്രകടനങ്ങള്‍ പരിഗണിക്കണമായിരുന്നെന്നാണ് മുന്‍ നായകന്റെ വാക്കുകള്‍.
നാട്ടിലെ ഫോമുമായി ദക്ഷിണാഫ്രിക്കയില്‍ ഇറങ്ങിയിട്ട് കാര്യമില്ല; കൊഹ്ലിക്ക് ഗാംഗുലിയുടെ താക്കീത്‌

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ അജിന്‍ക്യ രഹാനയെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് ചര്‍ച്ചയായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ വിദേശ മണ്ണില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്ന രഹാനയ്ക്ക് ടീമില്‍ ഇടം നല്‍കാതിരുന്നതിനെതിരെ ക്രിക്കറ്റ് രംഗത്തെ വിദഗ്ധര്‍ തന്നെ ചോദ്യമുയര്‍ത്തിയിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ 72റണ്‍സിന് പരാജയപ്പെട്ടപ്പോള്‍ ഈ വിമര്‍ശനങ്ങള്‍ക്ക് വീണ്ടും ശക്തികൂടി. രഹാനയെ ഒഴിവാക്കാനുള്ള ടീമിന്റെ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയും രംഗത്തെത്തി. 

കേപ്ടൗണില്‍ കളിക്കാന്‍ ഇറങ്ങുന്നതിന് മുമ്പ് രഹാനയുടെ മുന്‍കാല പ്രകടനങ്ങള്‍ പരിഗണിക്കണമായിരുന്നെന്നാണ് മുന്‍ നായകന്റെ വാക്കുകള്‍. 'ശിഖര്‍ ധവാന്റെയും രോഹിത് ശര്‍മയുടെ വിദേശ മണ്ണിലെ പ്രകടനം അത്ര മികച്ചതല്ല. നിലവിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ടീം തിരഞ്ഞെടുക്കുന്നതില്‍ തെറ്റില്ല. പക്ഷെ കെഎല്‍ രാഹുലിന്റെയും അജിന്‍ക്യ രഹാനയുടെയും മുന്‍കാല പ്രകടനങ്ങളും പരിഗണിക്കേണ്ടതായിരുന്നു', ഗാംഗുലി പറഞ്ഞു. 

മത്സരശേഷം വിരാട് കോഹ്ലി നടത്തിയ പ്രസ് കോണ്‍ഫറന്‍സിലെ നായകന്റെ വാദങ്ങള്‍ക്കുള്ള മറുപടിയായിരുന്നു ഗാംഗുലിയുടെ ഓരോ വാക്കുകളും. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രോഹിതിന്റെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ താരത്തെ ഉള്‍പ്പെടുത്താന്‍ കാരണമെന്ന് കൊഹ്ലി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com