2017ലെ യുവേഫ ഫാന്‍സ് ടീമില്‍ നെയ്മര്‍ക്ക്‌ ഇടമില്ല; റയല്‍ മാഡ്രിഡില്‍ നിന്നും 5 പേര്‍; റൊണാള്‍ഡോയെക്കാള്‍ പിന്തുണ മെസിക്ക്‌

റയലില്‍ നിന്നും ക്രിസ്റ്റിയാനോയ്‌ക്കൊപ്പം സെര്‍ജിയോ റാമോസ്, ടോണി ക്രൂസ്, ലൂകാ മോഡ്രിക് എന്നിവര്‍ സ്ഥാനം പിടിച്ചു. അതേ സമയം ടീമിലെ ഏക ബാഴ്‌സ താരമാണ് മെസ്സി.
2017ലെ യുവേഫ ഫാന്‍സ് ടീമില്‍ നെയ്മര്‍ക്ക്‌ ഇടമില്ല; റയല്‍ മാഡ്രിഡില്‍ നിന്നും 5 പേര്‍; റൊണാള്‍ഡോയെക്കാള്‍ പിന്തുണ മെസിക്ക്‌

2017ലെ യൂവേഫ ഫാന്‍സ് ടീമിനെ പ്രഖ്യാപിച്ചു. ആരാധകര്‍ തെരഞ്ഞെടുത്ത ടീമില്‍ ഇത്തവണയും നെയ്മര്‍ക്ക് ഇടമില്ല. ബാഴ്‌സയില്‍ നിന്നും 222 യൂറോയുടെ റെക്കോര്‍ഡ് തുകയ്ക്ക് പി.എസ്.ജിയിലെത്തിയ നെയ്മറിനെ ഇത്തവണയും ആരാധകര്‍ പിന്തള്ളിയത് നിരാശയോടെയാണ് നെയ്മര്‍ ആരാധകര്‍ നോക്കി കാണുന്നത്.

ഏറ്റവും കൂടുതല്‍ വേട്ടുകള്‍ ലഭിച്ചത് സെര്‍ജിയോ റാമോസിനാണ്. 73.7 ശതമാനം വോട്ടുകളാണ് ലഭിച്ചത്. രണ്ടാമത് മാര്‍സിലോയാണ്യ 70 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ഗോള്‍കീപ്പറായി ബുഫണിന് 41.8 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ലിയണല്‍ മെസിക്ക് 59.08 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് ലഭിച്ചത് 55.7 ശതമാനം മാത്രമാണ്.

മെസ്സിയും ക്രിസ്റ്റിയാനോയും ഉള്‍പ്പെട്ടിട്ടുള്ള ടീമില്‍ കൂടുതലും സ്പാനിഷ് ലീഗില്‍ നിന്നുള്ള കളിക്കാരാണ്. തുടര്‍ച്ചയായ 12ാം തവണയാണ് യുവേഫ ഫാന്‍സ് ടീമില്‍ ക്രിസ്റ്റ്യാനോ ഇടംപിടിക്കുന്നത്.

റയലില്‍ നിന്നും ക്രിസ്റ്റിയാനോയ്‌ക്കൊപ്പം സെര്‍ജിയോ റാമോസ്, ടോണി ക്രൂസ്, ലൂകാ മോഡ്രിക് എന്നിവര്‍ സ്ഥാനം പിടിച്ചു. അതേ സമയം ടീമിലെ ഏക ബാഴ്‌സ താരമാണ് മെസ്സി.

ലോകമെമ്പാടുമുള്ള 8.8 മില്യണ്‍ വോട്ടര്‍മാരാണ് ടീമിനെ തെരഞ്ഞെടുത്തത്.

ടീം: ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി, ഏദന്‍ ഹസാര്‍ഡ്, ലൂക മോഡ്രിക്, ടോണി ക്രൂസ്, ഡി ബ്രൂയ്ന്‍, കെവിന്‍ ഡി ബ്രൂയിന്‍, മാര്‍സിലോ, ചില്ലിനി, റാമോസ്, ഡാനി ആല്‍വേസ്, ബുഫണ്‍ (കീപ്പര്‍)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com