പകരം വീട്ടാനിറങ്ങി ഗോവയോട് വീണ്ടും തോറ്റു; ബ്ലാസ്റ്റേഴ്‌സിന്റെ പരാജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

എഫ്‌സി ഗോവയോട് അവരുടെ തട്ടകത്തിലേറ്റ തോല്‍വിക്ക് മറുപടിപറയാന്‍ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി 
പകരം വീട്ടാനിറങ്ങി ഗോവയോട് വീണ്ടും തോറ്റു; ബ്ലാസ്റ്റേഴ്‌സിന്റെ പരാജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഫ്‌സി ഗോവയോട് അവരുടെ തട്ടകത്തിലേറ്റ തോല്‍വിക്ക് മറുപടിപറയാന്‍ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഗോവ ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തത്. ആദ്യ പകുതുതിയില്‍ ഏഴാം മിനിറ്റില്‍ തന്നെ ഗോള്‍ വഴങ്ങിയെങ്കിലും സി.കെ. വിനീതിലൂടെ തിരിച്ചടിച്ച് ബ്ലാസ്‌റ്റേഴ്‌സ് മല്‍സരം നിയന്ത്രണത്തിലാക്കി. മന്തര്‍റാവു ദേശായി നല്‍കിയ പാസില്‍ ഫെറാന്‍ കോറോയാണ് ഗോവയ്ക്കായി ആദ്യ ഗോള്‍ നേടിയത്. 
 
ഗോള്‍ വീണതോടെ വിറച്ചുപോയ ബ്ലാസ്‌റ്റേഴ്‌സ് പതറിയാണ് ആദ്യ മിനിറ്റുകളില്‍ കളിച്ചത്. എന്നാല്‍ 29ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളെത്തി. കട്ടിമണിയുടെ ഷോട്ട് വെസ് ബ്രൗണ്‍ ഹെഡ് ചെയ്തു. പന്തു ലഭിച്ച സിയാം ഹംഗല്‍ ഹെഡ്ഡറിലൂടെ തന്നെ വിനീതിന് വഴിയൊരുക്കി. പന്തുമായി ഗോവന്‍ പ്രതിരോധത്തിന് സാധ്യതകള്‍ നല്‍കാതെ മുന്നേറിയ സി.കെ. വിനീത് ലക്ഷ്മികാന്ത് കട്ടിമണിയെ മറികടന്ന് പന്ത് പോസ്റ്റിലേക്ക് അടിച്ചിട്ടു.

രണ്ടാംപകുതിയില്‍ രണ്ടുടീമുകളും അതിശക്തമായ മത്സരമാണ് പുറത്തെടുത്തത്. പക്ഷേ ഭാഗ്യം ബ്ലാസ്റ്റേഴ്‌സിനെ കൈയ്യൊഴിഞ്ഞു. എഡു ബേഡിയുടെ ഗോളിലൂടെ ഗോവ വീണ്ടും മുന്നിലെത്തി. ഗോവയ്ക്കനുകൂലമായി ലഭിച്ച കോര്‍ണറിലൂടെയായിരുന്നു ഇത്. കോര്‍ണര്‍ കിക്കെടുത്ത ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ് പന്ത് എഡു ബേഡിയയിലെത്തിക്കുന്നു. പന്ത് ഭംഗിയായി ബ്ലാസ്‌റ്റേഴ്‌സ് വലയിലെത്തിച്ച ബേഡിയ ഗോവയെ വീണ്ടും മുന്നിലെത്തിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com