വാന്‍ഡറേഴ്‌സിലെ പിച്ച് ബാറ്റ്‌സ്മാന്‍മാരോടുള്ള അനീതിയെന്ന് ഗാംഗുലി; ഐസിസി പരിശോധിക്കണം

2003ല്‍ ഇന്ത്യന്‍ ടീമിന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലും സമാനമായ പിച്ച് കണ്ടിരുന്നു
വാന്‍ഡറേഴ്‌സിലെ പിച്ച് ബാറ്റ്‌സ്മാന്‍മാരോടുള്ള അനീതിയെന്ന് ഗാംഗുലി; ഐസിസി പരിശോധിക്കണം

ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റിനായി ഒരുക്കിയ വാന്‍ഡറേഴ്‌സിലെ പിച്ചിനെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ് ലി. വാന്‍ഡറേഴ്‌സില്‍ ഒരുക്കിയിരിക്കുന്ന പിച്ച് ബാറ്റ്‌സ്മാന്‍മാരോടുള്ള അനീതിയാണെന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം. 

ബാറ്റ്‌സ്മാന് ഒരു അവസരവും നല്‍കാത്ത പിച്ചാണ് വാന്‍ഡറേഴ്‌സില്‍ തയ്യാറാക്കിയത്. 2003ല്‍ ഇന്ത്യന്‍ ടീമിന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലും സമാനമായ പിച്ച് കണ്ടിരുന്നു. എന്നാല്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധ്യത നല്‍കാതെയുള്ള ഇതുപോലുള്ള പിച്ചുകളുടെ കാര്യം ഐസിസി പരിശോധിക്കണമെന്ന ആവശ്യവും ഗാംഗുലി മുന്നോട്ടു വെച്ചിട്ടുണ്ട്. 

ചേതേശ്വര്‍ പൂജാരയും, നായകന്‍ കോഹ് ലിയും അര്‍ധ ശതകം നേടിയെങ്കിലും 187 എന്ന ചുരുങ്ങിയ സ്‌കോറില്‍ ഇന്ത്യയെ ഒതുക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ ആറ് റണ്‍സ് എന്ന സ്‌കോറിലാണ് ഒന്നാം ദിവസത്തെ കളി അവസാനിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com