ഗ്യുഡ്യോണ്‍, ഹ്യൂം, പുള്‍ഗ, ഇസുമി;  അഞ്ച് കളികള്‍ എളുപ്പം ജയിച്ച് കയ്യില്‍ തരാന്‍ ഇനി ആര് വരും?

സെമിയിലേക്കെത്താന്‍ സ്വപ്‌നം കാണുന്ന മഞ്ഞപ്പടയ്ക്കായി മത്സരത്തിന്റെ ഗതി തന്നെ തിരിക്കാന്‍ ഏതൊക്കെ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് സാധിക്കും
ഗ്യുഡ്യോണ്‍, ഹ്യൂം, പുള്‍ഗ, ഇസുമി;  അഞ്ച് കളികള്‍ എളുപ്പം ജയിച്ച് കയ്യില്‍ തരാന്‍ ഇനി ആര് വരും?

നാലാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന് കാര്യങ്ങള്‍ അത്ര പന്തിയല്ലെങ്കിലും ലീഗ് മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മഞ്ഞപ്പടയെ സെമിയിലേക്കെത്തിക്കുന്ന അത്ഭുതത്തിനായാണ് പ്രതീക്ഷ വിടാതെയുള്ള ആരാധകരുടെ കാത്തിരിപ്പ്. ആധികാരികമായി തുടര്‍ ജയങ്ങളോടെ ലീഗില്‍ ഇതുവരെ നിലയുറപ്പിക്കാന്‍ സാധിച്ചിട്ടില്ലാത്ത ബ്ലാസ്റ്റേഴ്‌സിന്, ഇനിയുള്ള അഞ്ച് മത്സരങ്ങള്‍ ജയിച്ചേ മതിയാവു. 

ഈ അഞ്ച് ജയങ്ങളിലേക്കെത്തിക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായി മാച്ച് വിന്നര്‍മാര്‍ ഉണ്ടായേ മതിയാവു. അധ്വാനിച്ച് കളിക്കുന്ന ഹ്യൂം ലീഗില്‍ വല കുലുക്കാന്‍ കൂടി തുടങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സിന് പകുതി ആശ്വാസമായിരുന്നു. കിസിറ്റോ എത്തിയതോടെ മധ്യനിര ഉണര്‍ന്നെങ്കിലും പരിക്ക് അവിടേയും ബ്ലാസ്റ്റേഴ്‌സിന് വില്ലനായപ്പോഴായിരുന്നു ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിപണി ഉപയോഗപ്പെടുത്തി ഗുഡ്യോണ്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ മഞ്ഞപ്പട ടീമിലെത്തിച്ചത്. 

സെമിയിലേക്കെത്താന്‍ സ്വപ്‌നം കാണുന്ന മഞ്ഞപ്പടയ്ക്കായി മത്സരത്തിന്റെ ഗതി തന്നെ തിരിക്കാന്‍ ഏതൊക്കെ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് സാധിക്കുമെന്ന് നോക്കാം. 

ഗുഡ്യോണ്‍ ബാല്‍ഡ്വിന്‍സന്‍

ലോങ് ബോളുകള്‍ തന്നിലേക്കെത്തിയാല്‍ അത് ഗോളാക്കി മാറ്റാനുള്ള ഐഎസ് ലാന്‍ഡ് താരത്തിന്റെ കഴിവാണ് ഇനിയുള്ള മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സിന് ജയ പ്രതീക്ഷ നല്‍കുന്നത്. മൈതാനം നിറഞ്ഞ് കളിക്കുന്ന ഹ്യൂമിന് അതേ രീതിയില്‍ കളിക്കുന്ന പങ്കാളിയെ കിട്ടുന്നതോടെ വല കുലുക്കാന്‍ മഞ്ഞപ്പടയ്ക്കുള്ള പിന്നോട്ടു പോകല്‍ മാറി കിട്ടും. 

പൊസിഷനില്‍ നിന്നുമിറങ്ങി മധ്യ നിരയില്‍ നിന്നും പന്തു റാഞ്ചിയെടുത്ത് മുന്നേറാനുള്ള കഴിവും, സ്‌കില്ലും, ടെക്‌നിക്ക്‌സുമെല്ലാം ബ്ലാസ്‌റ്റേഴ്‌സിന് പ്ലസ് പോയിന്റാണ്. എല്ലാത്തിനും ഉപരി, ചുരുങ്ങിയ സമയം കൊണ്ട് തന്നെ ടീമുമായി ഇണങ്ങി കളിക്കാന്‍ ഗുഡ്യോണിന് സാധിച്ചു എന്നത് തന്നെയാണ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. സ്റ്റര്‍ണനായി 19 മത്സരങ്ങളില്‍ നിന്നും 12 ഗോളുകള്‍ നേടിയാണ് ഗ്യുഡ്യോണ്‍ ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തിയിരിക്കുന്നതും. 

പുള്‍ഗ

കേരള ബ്ലാസ്റ്റേഴ്‌സിനായി ആദ്യ രണ്ട് സീസണില്‍ മധ്യ നിരയില്‍ നിറഞ്ഞു കളിച്ച താരമാണ് വിക്റ്റര്‍ ഹെറേറോ ഫൊര്‍കാഡ. ഡ്രിബ്ലിങ്ങും, ലോങ് റേഞ്ചുകളും കൊണ്ട് ഗ്യാലറിയെ ആവേശത്തിലാഴ്ത്തിയ താരം. സീസണിന്റെ തുടക്കം മുതല്‍ മധ്യനിരയില്‍ കളി മെനയുന്നതില്‍ ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടു നില്‍ക്കുമ്പോള്‍ പുള്‍ഗ എത്തുന്നു എന്നത് ആരാധകര്‍ക്ക് നല്‍കുന്ന ആശ്വാസം ചില്ലറയല്ല. 

പുള്‍ഗ ബ്ലാസ്റ്റേഴ്‌സിലേക്കെത്തിയതായി ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല. എന്നാല്‍ ഫെബ്രുവരി രണ്ടിന് പുനെയ്‌ക്കെതിരായ മത്സരത്തില്‍ പുള്‍ഗ കളിക്കുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. 

ഇയാന്‍ ഹ്യൂം

ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി മത്സരം തിരിക്കാനും, മഞ്ഞപ്പടയെ ജയത്തിലേക്ക് എത്തിക്കാനും ഇയാന്‍ ഹ്യൂമെന്ന ഒറ്റയാന്‍ മതിയാവും. ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച പരിക്കില്‍ നിന്നും മൈതാനത്തേക്ക് തിരിച്ചുവന്ന കരുത്തില്‍ ഓരോ മത്സരത്തിനും ഇറങ്ങുന്ന ഇയാന്‍ ഹ്യൂമിലണ് ആരാധകരുടെ പ്രതീക്ഷകളുടെ ഭാരം കൂടുതല്‍. 

വ്യക്തിഗത താത്പര്യങ്ങള്‍ പിന്നില്‍ വെച്ച് ടീമിനൊപ്പം ചേര്‍ന്ന് കളിക്കുന്ന താരമാണ് ഹ്യും. ഡല്‍ഹി ഡൈനാമോസിനെതിരെ ഹാട്രിക് അടിച്ച് ഫോമിലേക്ക് എത്തുന്നതിന്റെ സൂചന നല്‍കിയിരുന്ന ഹ്യും, ഫോമിലേക്കുയര്‍ന്നാല്‍ പിന്നെ പിടിച്ചാല്‍ കിട്ടാതെയാവും. 

അറാട്ട ഇസൂമി

പ്ലേയിങ് ഇലവനില്‍ അറാട്ട ഇസുമിയെ കാത്തിരിക്കുകയാണ് മഞ്ഞപ്പട. സ്വതസിദ്ധമായി കളിക്കാന്‍ സാധിക്കുന്ന പൊസിഷനില്‍ ഇറക്കിയാല്‍, ഫോമിലേക്ക് ഉയരാന്‍ സാധിച്ചാല്‍ മുന്‍ കൊല്‍ക്കത്ത താരം അത്ഭുതം കാണിക്കും. 

മധ്യനിരയില്‍ ആക്രമിച്ചു കളിക്കാന്‍ പ്രാപ്തനായ ഇസുമിയെ പ്രതിരോധ നിരയിലേക്ക് ഇറക്കി കളിപ്പിച്ചാല്‍ വീണ്ടും ബ്ലാസ്റ്റേഴ്‌സിന് നിരാശയായിരിക്കും ഫലം. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയില്‍ ഇസുമി തിളങ്ങിയതും അങ്ങിനെ തന്നെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com