ഫുട്‌ബോളിലേത് പോലെ ഐപിഎല്ലിലും ട്രാന്‍സ്ഫര്‍ വിന്‍ഡോ; ഐപിഎല്‍ മധ്യത്തില്‍ കളിക്കാരെ മാറ്റാം

ഐപിഎല്ലിന്റെ മധ്യത്തില്‍ താരങ്ങളെ കൈമാറുന്നതിനായി അഞ്ച് ദിവസത്തെ സമയമാണ് അനുവദിക്കുക
ഫുട്‌ബോളിലേത് പോലെ ഐപിഎല്ലിലും ട്രാന്‍സ്ഫര്‍ വിന്‍ഡോ; ഐപിഎല്‍ മധ്യത്തില്‍ കളിക്കാരെ മാറ്റാം

ഫുട്‌ബോളിലെ ട്രാന്‍സ്ഫര്‍ സിസണ്‍ പോലെ ഐപിഎല്ലിന്റെ മധ്യത്തില്‍ താരങ്ങളെ ടീമുകള്‍ക്ക് പരസ്പരം കൈമാറന്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ വരുന്നു. ടീമില്‍ ഉള്‍പ്പെടുത്തിയിട്ടും പ്ലേയിങ് ഇലവനില്‍ ഇതുവരെ ഇടം നേടാത്തതും, രണ്ടില്‍ കുറവ് മത്സരങ്ങളില്‍ മാത്രം ടീമുകള്‍ ഇറക്കുകയും ചെയ്ത താരങ്ങളെയാണ് മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ വിപണിയിലൂടെ കൈമാറാന്‍ സാധിക്കുക. 

ഐപിഎല്‍ പതിനൊന്നാം സീസണിന്റെ മധ്യത്തിലാകും ടീമുകള്‍ക്ക് ട്രാന്‍സ്ഫര്‍ വിന്‍ഡോ ഉപയോഗപ്പെടുത്താന്‍ സാധിക്കുക എന്ന് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ തലവന്‍ രാജീവ് ശുക്ല പറഞ്ഞു. ഐപിഎല്ലിന്റെ മധ്യത്തില്‍ താരങ്ങളെ കൈമാറുന്നതിനായി അഞ്ച് ദിവസത്തെ സമയമാണ് അനുവദിക്കുക. മാച്ച് നമ്പര്‍ 28നും 42നും മധ്യേയായിരിക്കും ട്രാന്‍സ്ഫര്‍ വിന്‍ഡോ. 

ഒരു താരത്തില്‍ മറ്റൊരു ഫ്രാഞ്ചൈസി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ട്രാന്‍സ്ഫര്‍ വിന്‍ഡോ ഉപയോഗപ്പെടുത്താന്‍ സാധിക്കുകയുള്ളു. ടീമുകള്‍ കളത്തിലിറക്കാത്ത താരങ്ങള്‍ പ്രയോജനപ്പെടുന്നതാണ് മിഡ് സീസണ്‍ ട്രാന്‍സ്ഫറെന്ന് ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് അസിസ്റ്റന്റ് കോച്ച് പ്രവീണ്‍ അമ്രെ പറഞ്ഞു. 

ഡഗ്ഔട്ടില്‍ ഇരിക്കുന്നതിനേക്കാള്‍ മത്സരിക്കുന്നതാണ് ഏതൊരു കളിക്കാരനും ഇഷ്ടം. മറ്റൊരു ഫ്രാഞ്ചൈസിക്ക് ആ താരത്തില്‍ താത്പര്യമുണ്ടെങ്കില്‍ ബെഞ്ചിലിരുത്തെ ആ കളിക്കാരെ പാഴാക്കുന്നതിലും നല്ലത് ട്രാന്‍സ്ഫര്‍ ചെയ്യുന്നതാണെന്നും ഡല്‍ഹി അസിസ്റ്റന്റ് കോച്ച് ചൂണ്ടിക്കാട്ടുന്നു. മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ വിന്റോയിലൂടെ ടീം മാറുന്ന താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലം നിശ്ചയിക്കുന്നത് എങ്ങിനെയെന്ന് വ്യക്തമല്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com