വോളിബോള്‍ ആവേശത്തില്‍ പട്ടാളക്കാര്‍ക്കൊപ്പം കളിച്ച് മോഹന്‍ലാല്‍; മൂന്ന് സെറ്റും കഴിയും വരെ കളിക്കളത്തില്‍

 ആദ്യ സെര്‍വും പോയിന്റും പട്ടാളക്കാരുടെ ടീമിനായി ലാലേട്ടന്‍ നേടിയതോടെ നിറഞ്ഞ കയ്യടിയും ടീം അംഗങ്ങളുടെ അഭിനന്ദനവും
വോളിബോള്‍ ആവേശത്തില്‍ പട്ടാളക്കാര്‍ക്കൊപ്പം കളിച്ച് മോഹന്‍ലാല്‍; മൂന്ന് സെറ്റും കഴിയും വരെ കളിക്കളത്തില്‍

കണ്ണൂര്‍: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരളത്തിനായി കളിക്കാനിറങ്ങിയപ്പോഴായിരുന്നു മോഹന്‍ലാലിന്റെ കളിക്കളത്തിലെ ആവേശം മലയാളികള്‍ ഒടുവില്‍ കണ്ടത്. എന്നാല്‍, ജേണലിസ്റ്റ് വോളിയുടെ പ്രചാരണാര്‍ഥം ടെറിട്ടോറിയല്‍ ആര്‍മിയും കണ്ണൂര്‍ പ്രസ് ക്ലബും തമ്മില്‍ നടന്ന സൗഹൃദ മത്സരത്തില്‍ കയ്യടി മുഴുവന്‍ വാരിക്കൂട്ടി വീണ്ടും ലെഫ്‌നന്റ് കേണല്‍ മോഹന്‍ലാല്‍ വീണ്ടും കളിക്കളത്തിലെ താരമായി. 

കോര്‍ട്ടിന്റെ മുന്നിലും, പിറകിലും നിന്ന് അടിപതറാതെയായിരുന്നു മോഹന്‍ലാലിന്റെ പ്രകടനം. കടും നീല പാന്റ്‌സിലും, മഞ്ഞ ടീഷര്‍ട്ടിലും ഇറങ്ങിയ മോഹന്‍ലാല്‍ സര്‍വീസിലായിരുന്നു കൂടുതല്‍ ശ്രദ്ധ നല്‍കിയത്.  ആദ്യ സെര്‍വും പോയിന്റും പട്ടാളക്കാരുടെ ടീമിനായി ലാലേട്ടന്‍ നേടിയതോടെ നിറഞ്ഞ കയ്യടിയും ടീം അംഗങ്ങളുടെ അഭിനന്ദനവും. 

മൂന്ന് സെറ്റുകള്‍ നീണ്ട മത്സരത്തില്‍ മുഴുവന്‍ സമയവും കളിക്കളത്തില്‍ നിന്ന മോഹന്‍ലാല്‍ മുന്‍ നിരയിലും പ്രതിരോധ നിരയിലും കളിച്ചു. കേണല്‍ രാജേഷ് കനോജിയുടെ നേതൃത്വത്തിലായിരുന്നു മോഹന്‍ലാലും, മേജര്‍ രവിയും ഉള്‍പ്പെടുന്ന സംഘം ഇറങ്ങിയത്. 

ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രമിന്റെ നേതൃത്വത്തിലിറങ്ങിയ പ്രസ് ക്ലബ് ടീമില്‍ ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ കിഷോര്‍കുമാര്‍, വോളിബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി.കെ.സനോജ് എന്നിവരായുരുന്നു പ്രധാന താരങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com