കായികമേഖലയിലെ പന്തയവും ചൂതാട്ടവും നിയമവിധേയമാക്കണം: കേന്ദ്ര നിയമ കമ്മീഷന്റെ ശുപാര്‍ശ

കായിക മേഖലയില്‍ കളികളുമായി ബന്ധപ്പെട്ട് നടക്കുന്ന പന്തയവും ചൂതാട്ടവും നിയമവിധേയമാക്കണമെന്ന് നിയമ കമീഷന്റെ ശുപാര്‍ശ.
കായികമേഖലയിലെ പന്തയവും ചൂതാട്ടവും നിയമവിധേയമാക്കണം: കേന്ദ്ര നിയമ കമ്മീഷന്റെ ശുപാര്‍ശ

ന്യൂഡല്‍ഹി: കായിക മേഖലയില്‍ കളികളുമായി ബന്ധപ്പെട്ട് നടക്കുന്ന പന്തയവും ചൂതാട്ടവും നിയമവിധേയമാക്കണമെന്ന് നിയമ കമീഷന്റെ ശുപാര്‍ശ. നിരോധനം ഫലപ്രദമല്ലെന്നും നിയന്ത്രണം മതിയെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നു. പന്തയവും ചൂതാട്ടവും നിയമവിധേയമാക്കുക വഴി വിദേശനിക്ഷേപം ആകര്‍ഷിക്കാമെന്നും വന്‍ നികുതി വരുമാനം നേടാമെന്നും ജസ്റ്റിസ് ബിഎസ് ചൗഹാന്‍ ചെയര്‍മാനായ പാനല്‍ പറയുന്നുണ്ട്.

നിലവില്‍ കായിക മേഖലയിലെ ചൂതാട്ടവുമായി ബന്ധപ്പെട്ട ഒത്തുകളിയും കള്ളക്കളികളും തടയാന്‍ ഇത് നിയമവിധേയമാക്കുന്നതിലുടെ സാധിക്കുമെന്നാണ് കമീഷന്റെ വിലയിരുത്തല്‍. മഹാഭാരതത്തിലെ യുധിഷ്ഠരന്റെ ചൂതുകളി വരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ചൂതാട്ടം നടത്തുന്നവരുടെ ആധാര്‍പാന്‍ വിവരങ്ങള്‍ ശേഖരിക്കണമെന്നും ഇടപാടുകള്‍ പൂര്‍ണമായും കറന്‍സി രഹിതമായിരിക്കണമെന്നും കമീഷന്‍ ശുപാര്‍ശ ചെയ്യുന്നു. 

നിലവില്‍ ഇന്ത്യയില്‍ അശ്വാഭ്യാസത്തോട് അനുബന്ധിച്ച് മാത്രമാണ് ചൂതാട്ടം നടത്താന്‍ അനുമതിയുള്ളത്. ഇതിന് 28 ശതമാനം ജിഎസ്ടി കേന്ദ്രസര്‍ക്കാര്‍ ചുമത്തുന്നുമുണ്ട്. ഇത് കൂടുതല്‍ കായിക ഇനങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com