ബാഴ്‌സയ്ക്ക് തലവേദന തീര്‍ത്ത് പിഎസ്ജി; നെയ്മറെ വെല്ലുന്ന റെക്കോര്‍ഡ് തുക കുട്ടിഞ്ഞോയ്ക്ക്‌

ബാഴ്‌സയ്ക്ക് തലവേദന തീര്‍ത്ത് പിഎസ്ജി; നെയ്മറെ വെല്ലുന്ന റെക്കോര്‍ഡ് തുക കുട്ടിഞ്ഞോയ്ക്ക്‌

270 മില്യണ്‍ യൂറോയുടെ ഓഫറാണ് ബാഴ്‌സയ്ക്ക് മുന്നില്‍ പിഎസ്ജി വെച്ചിരിക്കുന്നത്

ബാഴ്‌സയില്‍ നിന്നും സുവാരസിനെ പിഎസ്ജിയിലെത്തിക്കാന്‍ നെയ്മര്‍ സമ്മര്‍ദ്ദം ചെലുത്തുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാലിപ്പോള്‍ കുട്ടിഞ്ഞോയ്ക്ക് വേണ്ടി പിഎസ്ജി ട്രാന്‍സ്ഫര്‍ വിപണിയിലേക്ക് ഇറങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ പരക്കുന്നത്. 

270 മില്യണ്‍ യൂറോയുടെ ഓഫറാണ് ബാഴ്‌സയ്ക്ക് മുന്നില്‍ പിഎസ്ജി വെച്ചിരിക്കുന്നത്. ബാഴ്‌സയുമായുള്ള കുട്ടിഞ്ഞോയുടെ കരാറില്‍ 400 മില്യണ്‍ യൂറോയാണ് റിലീസ് ക്ലോസ്. എന്നാല്‍ 270 മില്യണ്‍ യൂറോയുടെ ഓഫര്‍ മുന്നില്‍ വെച്ച് കുട്ടിഞ്ഞോയുടെ ഏജന്റീന് പിഎസ്ജി ഓഫര്‍ ലെറ്റര്‍ അയച്ചു കഴിഞ്ഞു. ഇത് ബാഴ്‌സയുടെ കൈകളിലേക്കെത്തും. 

ബ്രസീല്‍ ടീമില്‍ തന്റെ സഹതാരമായ കുട്ടിഞ്ഞോയുമായി നല്ല സൗഹൃദമാണ് നെയ്മര്‍ക്ക. പിഎസ്ജിയിലും ആ സഖ്യത്തെ കൂട്ടിച്ചേര്‍ക്കുകയാണ് ലക്ഷ്യം. റയലില്‍ നിന്നും ഉയരുന്ന ഓഫര്‍ സ്വീകരിച്ച് പിഎസ്ജി വിടാതിരിക്കാന്‍ കൂടി വേണ്ടിയാണ് കുട്ടിഞ്ഞോയെ പിഎസ്ജി ലക്ഷ്യം വയ്ക്കുന്നത്. 

ലോക ഫുട്‌ബോളിലെ മൂന്നാമത്തെ വലിയ ട്രാന്‍സ്ഫര്‍ തുകയ്ക്കായിരുന്നു കുട്ടിഞ്ഞോ ബാഴ്‌സയിലേക്ക് എത്തുന്നത്. 105 മില്യണ്‍ യൂറോയ്ക്ക് ലിവര്‍പൂളില്‍ നിന്നായിരുന്നു മെസിക്ക് കൂട്ടായി കുട്ടിഞ്ഞോയുടെ വരവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com