ജീവിതത്തിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിയ ഫുട്‌ബോള്‍ താരങ്ങളായ കുട്ടികള്‍ക്കും കോച്ചിനും ഓള്‍ഡ് ട്രാഫോര്‍ഡിലേക്ക് സ്വാഗതം 

തായ്‌ലന്‍ഡിലെ 12 ഫുട്‌ബോള്‍ താരങ്ങളായ കുട്ടികളേയും അവരുടെ കോച്ചിനേയും ഓള്‍ഡ് ട്രാഫോര്‍ഡിലേക്ക് ക്ഷണിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്
ജീവിതത്തിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിയ ഫുട്‌ബോള്‍ താരങ്ങളായ കുട്ടികള്‍ക്കും കോച്ചിനും ഓള്‍ഡ് ട്രാഫോര്‍ഡിലേക്ക് സ്വാഗതം 

17 ദിവസത്തെ ദുരിതപര്‍വം താണ്ടി ജീവിതത്തിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിയ തായ്‌ലന്‍ഡിലെ 12 ഫുട്‌ബോള്‍ താരങ്ങളായ കുട്ടികളേയും അവരുടെ കോച്ചിനേയും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മുഴുവന്‍ പേരെയും ഓള്‍ഡ് ട്രാഫോര്‍ഡിലേക്ക് ക്ഷണിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ ഫുട്‌ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. തായ്‌ലന്‍ഡിലെ താം ലുവാങ് നാം ഗുഹയില്‍ കഴിഞ്ഞ 17 ദിവസമായി കുടുങ്ങിക്കിടന്ന മുഴുവന്‍ കുട്ടികളേയും കോച്ചിനേയും സാഹസികമായി രക്ഷപ്പെടുത്തിയ വാര്‍ത്ത ലോകം മുഴവന്‍ സന്തോഷത്തോടെയും ആശ്വാസത്തോടെയും കേട്ടതിന് തൊട്ടുപിന്നാലെയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അവരുടെ ഔദ്യോഗിക പേജിലൂടെ 13 പേരെയും വിഖ്യാതമായ സ്‌റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്ത് കുറിപ്പിട്ടത്. നീണ്ട പരിശ്രമങ്ങള്‍ക്ക് ശേഷമാണ് അപകടങ്ങള്‍ ഒന്നും കൂടാതെ കുട്ടികളെയും പരിശീലകനെയും പുറത്തെത്തിച്ചത്. 

കുട്ടികള്‍ക്കും പരിശീലകനും പിന്തുണ അര്‍പ്പിച്ചാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കുറിപ്പ് തുടങ്ങുന്നത്. ക്ലബിന്റെ ചിന്തകളും പ്രാര്‍ഥനങ്ങളും അവര്‍ക്കൊപ്പമുണ്ട്. വൈല്‍ഡ് ബോര്‍സ് ഫുട്‌ബോള്‍ ക്ലബിലെ കുട്ടികളേയും പരിശീലകനേയും കൂടാതെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരെയും ഓള്‍ഡ് ട്രാഫോഡിലേക്ക് ക്ഷണിക്കുന്നു.  ഈ വരുന്ന സീസണില്‍ ഏതെങ്കിലും ഒരു ദിവസം ക്ലബും ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡും സന്ദര്‍ശിക്കന്‍ സ്വാഗതം ചെയ്യുന്നതായും പറഞ്ഞാണ് അവര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com