ജോലിക്കായി വ്യാജ സർട്ടിഫിക്കറ്റ് : ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിനെ തരംതാഴ്ത്തി

പ​ഞ്ചാ​ബ് പൊ​ലീ​സി​ൽ ഡ​പ്യൂ​ട്ടി സൂ​പ്ര​ണ്ടാ​യി​രു​ന്ന ഹ​ർ​മ​ൻ പ്രീ​ത് കൗ​റി​നെ കോൺസ്റ്റബിൾ ആയാണ് തരംതാഴ്ത്തിയത്
ജോലിക്കായി വ്യാജ സർട്ടിഫിക്കറ്റ് : ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിനെ തരംതാഴ്ത്തി

ച​ണ്ഡി​ഗ​ഡ്: ജോലിക്ക് വേണ്ടി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സമർപ്പിച്ച സംഭവത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിനെതിരെ നടപടി. പ​ഞ്ചാ​ബ് പൊ​ലീ​സി​ൽ ഡ​പ്യൂ​ട്ടി സൂ​പ്ര​ണ്ടാ​യി​രു​ന്ന ഹ​ർ​മ​ൻ പ്രീ​ത് കൗ​റി​നെ സർക്കാർ തരംതാഴ്ത്തി. പൊലീസിൽ കോൺസ്റ്റബിൾ ആയാണ് തരംതാഴ്ത്തിയത്. പൊലീസിൽ ജോലി ലഭിക്കുന്നതിനായി ഹർമൻ പ്രീത് നൽകിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.  നാ​ല്  മാ​സം മു​മ്പാ​ണ് അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വാ​യ ഹ​ർ​മ​ൻ പ്രീ​തി​നെ ഡി​എ​സ്പി​യാ​യി പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ നി​യ​മി​ച്ച​ത്.

വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ച സംഭവത്തിൽ താരത്തിനെതിരെ നിയമനടപടി സ്വീകരിക്കേണ്ടെന്ന് പഞ്ചാബ് സർക്കാർ തീരുമാനിച്ചു. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്ന താരമാണ് എന്നത് കണക്കിലെടുത്താണ് മൃദുസമീപനം കൈക്കൊള്ളാൻ മുഖ്യമന്ത്രി അമരീന്ദർ സിം​ഗ് തീരുമാനിച്ചത്. സ​ർ​ട്ടി​ഫി​ക്ക​റ്റ് വ്യാ​ജ​മാ​ണെ​ന്ന് ത​നി​ക്ക് അ​റി​യു​മാ​യി​രു​ന്നി​ല്ലെ​ന്ന് ഹർമൻ പ്രീത് വിശദീകരണം നൽകി. 

നേരത്തെ റെയിൽവേയിൽ ജീവനക്കാരിയായിരുന്ന ഹർമൻ പ്രീത് കൗർ, ആ ജോലി രാജിവെച്ചാണ് പഞ്ചാബ് പൊലീസിൽ ഡെപ്യൂട്ടി സൂപ്രണ്ടായി ജോലിയിൽ പ്രവേശിച്ചത്. പ​ഞ്ചാ​ബി​ലെ മോ​ഗ സ്വ​ദേ​ശി​യാ​യ ഹ​ർ​മ​ൻ​പ്രീ​ത്, മീ​റ​റ്റി​ലെ ചൗ​ധ​രി ച​ര​ണ്‍​സിം​ഗ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നു ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ്, ജോ​ലിക്കാ​യി സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യി​ൽ ഈ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് വ്യാ​ജമാണെന്നാണ് കണ്ടെത്തിയത്. ഹ​ർ​മ​ൻ​പ്രീ​ത് ത​ങ്ങ​ളു​ടെ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നി​ല്ലെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​തരും വ്യ​ക്ത​മാ​ക്കിയിരുന്നു​. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com