യുവന്റ്‌സിലെത്തുന്ന ക്രിസ്റ്റ്യാനോ ബാഴ്‌സ സൂപ്പര്‍ താരത്തെ ലക്ഷ്യമിടുന്നു; പിഎസ്ജിക്ക് പിന്നാലെ ബാഴ്‌സയ്ക്ക് വീണ്ടും തലവേദന

സുവാരസിനേയും കുട്ടിഞ്ഞോയേയും പിഎസ്ജി ലക്ഷ്യം വയ്ക്കുന്നു എന്ന തലവേദനയ്ക്കിടയിലാണ്
യുവന്റ്‌സിലെത്തുന്ന ക്രിസ്റ്റ്യാനോ ബാഴ്‌സ സൂപ്പര്‍ താരത്തെ ലക്ഷ്യമിടുന്നു; പിഎസ്ജിക്ക് പിന്നാലെ ബാഴ്‌സയ്ക്ക് വീണ്ടും തലവേദന

റയലില്‍ നിന്നും യുവന്റ്‌സിലേക്കുള്ള ക്രിസ്റ്റ്യാനോയുടെ പോക്ക് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. യുവന്റ്‌സിലെത്തുന്ന ക്രിസ്റ്റ്യാനോ ചാമ്പ്യന്‍സ് ലീഗില്‍ യുവന്റ്‌സിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതിനായി ബാഴ്‌സ സൂപ്പര്‍ താരത്തേയും ക്ലബിലെത്തിക്കാന്‍ ലക്ഷ്യമിടുന്നുവെന്നാണ് സൂചന. 

ബാഴ്‌സയുടെ മധ്യനിര താരം ഇവാന്‍ റാക്കിടിക്കിലാണ് ക്രിസ്റ്റ്യാനോയുടെ കണ്ണ്. ഈ സീസണോടെ റാക്കിടിക്ക് ബാഴ്‌സയോട് ബൈ പറയുമെന്നാണ് സൂചന. ബയേണില്‍ നിന്നും ക്രൊയേഷ്യന്‍ താരത്തിന് വിളി വന്നിട്ടുമുണ്ട്. 

ബയേണിനെ പിന്തള്ളി ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം റാക്കിടിക്കിനേയും യുവന്റ്‌സ് സ്വന്തമാക്കുമോ എന്നാണ് ഇനിയറിയേണ്ടത്. സുവാരസിനേയും കുട്ടിഞ്ഞോയേയും പിഎസ്ജി ലക്ഷ്യം വയ്ക്കുന്നു എന്ന തലവേദനയ്ക്കിടയിലാണ് റാക്കിടിക്കും ബാഴ്‌സ വിടുന്നത്. 

ബാഴ്‌സയില്‍ എത്തി മാസങ്ങള്‍ മാത്രം പിന്നിടുന്നതിന് മുന്‍പാണ് കുട്ടിഞ്ഞോയെ പിഎസ്ജി ലക്ഷ്യമിടുന്നത്. നെയ്മറെ പിഎസ്ജിയില്‍ തന്നെ പിടിച്ചു നിര്‍ത്തുന്നതിന്റെ ഭാഗമാണ് ഇതെന്നാണ് റിപ്പോര്‍ട്ട. റയലിലേക്ക് നെയ്മര്‍ എത്തുമെന്ന പ്രചാരണങ്ങള്‍ ഒരിടയ്ക്ക് ശക്തമായിരുന്നു. എന്നാല്‍ കുട്ടിഞ്ഞോയോ, സുവാരസോ എത്തുന്നതോടെ നെയ്മര്‍ പിഎസ്ജിയില്‍ തന്നെ തുടര്‍ന്നേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com