ക്രിസ്റ്റ്യാനോയുടെ വരവിനെതിരെ സമരം പ്രഖ്യാപിച്ച് ഫിയറ്റിലെ തൊഴിലാളികള്‍; ഞങ്ങളുടെ കാര്യം ആദ്യം നോക്കണം

സാമ്പത്തികമായി ഫിയറ്റിലെ ജീവനക്കാര്‍ കമ്പനിക്ക് വേണ്ടി ത്യാഗം സഹിക്കുമ്പോള്‍ കോടികള്‍ മുടക്കി ഫുട്‌ബോള്‍ താരത്തെ കമ്പനി സ്വന്തമാക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല
ക്രിസ്റ്റ്യാനോയുടെ വരവിനെതിരെ സമരം പ്രഖ്യാപിച്ച് ഫിയറ്റിലെ തൊഴിലാളികള്‍; ഞങ്ങളുടെ കാര്യം ആദ്യം നോക്കണം

ക്രിസ്റ്റ്യാനോ റയല്‍ വിടുന്നുവെന്ന അഭ്യൂഹങ്ങള്‍ അങ്ങിനെ ശക്തമായി. ലാ ലീഗയിലെ മെസി-ക്രിസ്റ്റിയാനോ പോരിനെ സ്‌നേഹിച്ചിരുന്നവരെ നിരാശരാക്കിയാണ് റോണോ യുവന്റ്‌സിലേക്ക് ചേക്കേറുന്നത്. ഫുട്‌ബോള്‍ ലോകത്തെ മറ്റൊരു വമ്പന്‍ ട്രാന്‍സ്ഫറിന് കൂടി ഫുട്‌ബോള്‍ ലോകം സാക്ഷിയായപ്പോള്‍ ക്രിസ്റ്റിയാനോയുടെ വരവില്‍ പ്രതിഷേധിച്ച് സമരം പ്രഖ്യാപിച്ചിരിക്കുകയാണ് കാര്‍ നിര്‍മാതാക്കളായ ഫിയറ്റിലെ ജിവനക്കാര്‍. 

യുവന്റ്‌സ് ഫുട്‌ബോള്‍ ക്ലബില്‍ ഫിയറ്റിന് 63.77 ശതമാനം അവകാശമാണുള്ളത്. സാമ്പത്തികമായി ഫിയറ്റിലെ ജീവനക്കാര്‍ കമ്പനിക്ക് വേണ്ടി ത്യാഗം സഹിക്കുമ്പോള്‍ കോടികള്‍ മുടക്കി ഫുട്‌ബോള്‍ താരത്തെ കമ്പനി സ്വന്തമാക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് തൊഴിലാളികള്‍ വ്യക്തമാക്കുന്നത്. 

സാഹചര്യം നമുക്ക് അനുകൂലമല്ലെന്നും, പുതിയ മോഡലുകള്‍ വിപണിയില്‍ എത്തിക്കുന്നതിന് ഊന്നല്‍ നല്‍കണമെന്നുമായിരുന്നു അവര്‍ ഞങ്ങളോട് പറഞ്ഞത്. അങ്ങിനെ തൊഴിലാളികളും അവരുടെ കുടുംബങ്ങളും ത്യാഗം ചെയ്യുമ്പോള്‍ കമ്പനി ഇങ്ങനെ പണം ചിലവഴിക്കുകയാണ്. ഒരു വ്യക്തി കോടികള്‍ നേടുമ്പോള്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ കഷ്ടപ്പെടുന്നത് ശരിയാണോ എന്ന ചോദ്യമാണ് തൊഴിലാളികള്‍ ഉന്നയിക്കുന്നത്. 

ക്രിസ്റ്റിയാനോയെ സ്വന്തമാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് ജൂലൈ 15 മുതല്‍ ജൂലൈ 17 വരെ സമരം നടത്തുമെന്നാണ് ഫിയറ്റിലെ തൊഴിലാളികള്‍ അറിയിച്ചിരിക്കുന്നത്. നൂറ് മില്യണ്‍ യൂറോയ്ക്കാണ് യുവന്റ്‌സ് ക്രിസ്റ്റിയാനോയുമായി മൂന്ന് വര്‍ഷത്തെ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com