ഹിമ ദാസ് ഓടിക്കയറിയത് ചരിത്രത്തിലേക്ക്; കൈയ്യടക്കിയത് ഒരു ഇന്ത്യന്‍ അത്‌ലറ്റ് ഇതുവരെ സ്വന്തമാക്കാത്ത ഇരിപ്പിടം 

400മീറ്ററില്‍ 51.46സെക്കന്‍ഡില്‍ ഓടിയെത്തിയാണ് 18കാരിയായ ഹിമ സ്വര്‍ണ്ണം സ്വന്തമാക്കിയത്
ഹിമ ദാസ് ഓടിക്കയറിയത് ചരിത്രത്തിലേക്ക്; കൈയ്യടക്കിയത് ഒരു ഇന്ത്യന്‍ അത്‌ലറ്റ് ഇതുവരെ സ്വന്തമാക്കാത്ത ഇരിപ്പിടം 

ടാമ്പെറേ(ഫിന്‍ലാന്‍ഡ്): ഇന്ത്യന്‍ അത്‌ലറ്റിക് താരം ഹിമ ദാസ് ഇന്ന് ഓടിക്കയറിയത് ചരിത്രത്തിലേക്ക്. ഐഎഎഎഫ് ലോക അണ്ടര്‍ 20 അത്‌ലറ്റിക്‌സില്‍ വനിതകളുടെ 400മീറ്ററില്‍ സ്വര്‍ണ്ണം സ്വന്തമാക്കി ഹിമ കുതിച്ചത് ഒരു ഇന്ത്യന്‍ അത്‌ലറ്റും കൈയ്യടക്കാത്ത നേട്ടത്തിലേക്കാണ്. 

400മീറ്ററില്‍ 51.46സെക്കന്‍ഡില്‍ ഓടിയെത്തിയാണ് 18കാരിയായ ഹിമ സ്വര്‍ണ്ണം സ്വന്തമാക്കിയത്. ഇതാദ്യമായാണ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യന്‍ താരം സ്വര്‍ണ്ണമെഡല്‍ സ്വന്തമാക്കുന്നത്. റൊമാനിയന്‍ താരം ആന്‍ഡ്രിയ മിക്ലോസ് 52.07സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് രണ്ടാം സ്ഥാനവും അമേരിക്കയുടെ ടെയ്‌ലര്‍ മാന്‍സര്‍ 52.28സെക്കന്‍ഡില്‍ ഓടിയെത്തി മൂന്നാം സ്ഥാനവും നേടി. 

ആദ്യ റൗണ്ടിലെ ഹിറ്റ്‌സിലും പിന്നീട് സെമി ഫൈനലിലും മികച്ച പ്രകടനം കാഴ്ചവച്ചാണ് ഹിമ ഫൈനലില്‍ ഇടം നേടിയത്. ആസാമില്‍ നിന്നുള്ള താരമാണ് ഹിമ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com