അവര്‍ കളിച്ചത് കര്‍ഫ്യൂ ലംഘിച്ച്; നദാല്‍-ജോക്കോവിച്ച് പോര് ഇന്ന് തുടരും

കെവിന്‍ ആന്‍ഡേഴ്‌സന്‍ -ജോണ്‍ ഇസ്‌നെര്‍ പോര് ആറ് മണിക്കൂര്‍ 36 മിനിറ്റ് പിന്നിട്ടതോടെയാണ് ജോക്കോവിച്ച്-നദാല്‍ പോരാട്ടം വൈകിയത്
അവര്‍ കളിച്ചത് കര്‍ഫ്യൂ ലംഘിച്ച്; നദാല്‍-ജോക്കോവിച്ച് പോര് ഇന്ന് തുടരും

രാത്രി പതിനൊന്ന് മണിക്ക് ശേഷം കോര്‍ട്ടില്‍ കളി പാടില്ല. ഓള്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ക്ലബിന് മേല്‍ മെര്‍ടണ്‍ കൗണ്‍സിലിന്റെ നിയന്ത്രണം അങ്ങിനെയാണ്. പക്ഷേ ഇരുവരും 11.02 വരെ കളി തുടര്‍ന്നു. ചുരുക്കി പറഞ്ഞാല്‍ നദാലും, ജോക്കോവിച്ചും കളിച്ചു നിന്നത് കര്‍ഫ്യൂ ലംഘിച്ചായിരുന്നു...

കെവിന്‍ ആന്‍ഡേഴ്‌സന്‍ -ജോണ്‍ ഇസ്‌നെര്‍ പോര് ആറ് മണിക്കൂര്‍ 36 മിനിറ്റ് പിന്നിട്ടതോടെയാണ് ജോക്കോവിച്ച്-നദാല്‍ പോരാട്ടം വൈകിയത്. ഒടുവില്‍ കര്‍ഫ്യൂ സമയമായതോടെ രണ്ട് സെറ്റുകള്‍ക്ക് ജോക്കോവിച്ച ആധിപത്യം പുലര്‍ത്തി നില്‍ക്കുമ്പോള്‍ കളി നിര്‍ത്തേണ്ടി വന്നു. 

വനിതാ ഫൈനലില്‍ സെറീന-കെര്‍ബര്‍ പോരാട്ടത്തിന് ശേഷമായിരിക്കും ഇനി നദാല്‍-ജോക്കോവിച്ച് പോരാട്ടം. കോര്‍ട്ടിന് മുകളിലെ റൂഫ് അടച്ചിട്ടായിരിക്കും നദാലിനും ജോക്കോവിച്ചിനും കളിക്കേണ്ടി വരിക. 

രണ്ട് മണിക്കൂര്‍ 54 മിനിറ്റ് മത്സരം കഴിഞ്ഞപ്പോഴായിരുന്നു കര്‍ഫ്യൂവിന്റെ കുരുക്കില്‍ കളി അടുത്ത ദിവസത്തിലേക്ക് മാറ്റി വയ്‌ക്കേണ്ടി വന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com