പി.വി സിന്ധു തായ്‌ലന്‍ഡ് ഓപണ്‍ ഫൈനലില്‍; കാത്തിരിക്കുന്നത് നോസോമി ഒകുഹാര

ഇന്ത്യയുടെ പി.വി സിന്ധു തായ്‌ലന്‍ഡ് ഓപണ്‍ വേള്‍ഡ് ടൂര്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ ഫൈനലില്‍
പി.വി സിന്ധു തായ്‌ലന്‍ഡ് ഓപണ്‍ ഫൈനലില്‍; കാത്തിരിക്കുന്നത് നോസോമി ഒകുഹാര

ബാങ്കോക്ക്: ഇന്ത്യയുടെ പി.വി സിന്ധു തായ്‌ലന്‍ഡ് ഓപണ്‍ വേള്‍ഡ് ടൂര്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ ഫൈനലില്‍. കടുത്ത മത്സരം കണ്ട സെമി ഫൈനലില്‍ സിന്ധു ഇന്തോനേഷ്യന്‍ താരം ജോര്‍ജിയ മരിസ്‌ക തുന്‍ജുങിനെ കീഴടക്കിയാണ് കലാശപ്പോരിലേക്ക് കടന്നത്. ഒരു മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ 23-21, 16-21, 21-9 എന്ന സ്‌കോറിനാണ് സിന്ധു വിജയിച്ചത്. ആദ്യ സെറ്റില്‍ ഇഞ്ചോടിഞ്ച് പൊരുതിയാണ് സിന്ധു വിജയിച്ചത്. എന്നാല്‍ രണ്ടാം സെറ്റില്‍ ഇന്തോനേഷ്യന്‍ താരം തിരിച്ചടിച്ചു. ഒടുവില്‍ മൂന്നാം സെറ്റില്‍ കൃത്യമായ മുന്‍തൂക്കത്തോടെ സിന്ധു ജയവും മത്സരവും പിടിച്ചെടുക്കുകയായിരുന്നു. ചിരവൈരിയായ ജപ്പാന്‍ താരം നോസോമി ഒകുഹാരയാണ് സിന്ധുവിന്റെ ഫൈനലിലെ എതിരാളി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com