സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ഇനി മൗറീസിയോ സരി യുഗം

മുന്‍ നാപോളി പരിശീലകന്‍ മൗറീസിയോ സരി ഇനി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ചെല്‍സിയുടെ പരിശീലകന്‍
സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ഇനി മൗറീസിയോ സരി യുഗം

ലണ്ടന്‍: മുന്‍ നാപോളി പരിശീലകന്‍ മൗറീസിയോ സരി ഇനി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ചെല്‍സിയുടെ പരിശീലകന്‍. പുറത്താക്കിയ അന്റോണിയോ കോണ്ടെയ്ക്ക് പകരമാണ് സരിയുടെ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്കുള്ള വരവ്. നാപോളിയെ കഴിഞ്ഞ സീസണില്‍ ഇറ്റാലിയന്‍ സീരി എയില്‍ രണ്ടാം സ്ഥാനത്തെത്തിച്ചാണ് സരി ശ്രദ്ധേയനാകുന്നത്. അഞ്ച് വര്‍ഷത്തെ കരാറിലാണ് സരി ചെല്‍സിയുടെ കോച്ചായി സ്ഥാനമേല്‍ക്കുന്നത്. 

കരിയറില്‍ ഇതുവരെ ഒരു ടീമിനൊപ്പവും കിരീട നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലെങ്കിലും സരിയുടെ കീഴില്‍ ടീമുകള്‍ പുറത്തെടുക്കുന്ന ആക്രമണ ഫുട്‌ബോളാണ് ശ്രദ്ധേയമായി നില്‍ക്കുന്ന പ്രധാന ഘടകം. 

ആരാധകരെ സന്തോഷിപ്പിക്കാന്‍ പാകത്തില്‍ ചെല്‍സിയുടെ ഫുട്‌ബോള്‍ ശൈലി മാറ്റിയെടുക്കാന്‍ സാധിക്കുമെന്ന് സരി പ്രത്യാശ പ്രകടിപ്പിച്ചു. സീസണില്‍ കിരീട നേട്ടങ്ങളിലേക്ക് ചെല്‍സിയെ നയിക്കാമെന്ന പ്രതീക്ഷയും ചെല്‍സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറത്തുവിട്ട കുറിപ്പില്‍ സരി പങ്കുവച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com