ചരിത്ര നേട്ടമൊക്കെ ശരി തന്നെ; പക്ഷേ ആ കുട്ടിയുടെ ജാതിയേതാണ്

ചരിത്ര നേട്ടം സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാനമായി ഹൃദയങ്ങള്‍ കീഴടക്കിയ ഹിമ ദാസിന്റെ ജാതി അന്വേഷിച്ച് മലയാളികളടക്കമുള്ള ഇന്ത്യന്‍ സമൂഹം
ചരിത്ര നേട്ടമൊക്കെ ശരി തന്നെ; പക്ഷേ ആ കുട്ടിയുടെ ജാതിയേതാണ്

രിത്ര നേട്ടം സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാനമായി ഹൃദയങ്ങള്‍ കീഴടക്കിയ ഹിമ ദാസിന്റെ ജാതി അന്വേഷിച്ച് മലയാളികളടക്കമുള്ള ഇന്ത്യന്‍ സമൂഹം. അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് പോരാട്ടത്തിന്റെ 400 മീറ്ററില്‍ സ്വര്‍ണം നേടി ട്രാക്കിനങ്ങളിലെ ലോക പോരാട്ടത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന അനുപമ നേട്ടം സ്വന്തമാക്കിയാണ് ഹിമ ചരിത്രം സൃഷ്ടിച്ചത്. നേട്ടത്തിന് പിന്നാലെ ഇന്ത്യക്കാര്‍ ഗൂഗിളില്‍ കൂടുതല്‍ തിരഞ്ഞത് ഹിമ ദാസിന്റെ ജാതി അറിയാനാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.  കേരള, കര്‍ണാടക, ഹരിയാന, ആസം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലുള്ളവരാണ് ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. 
ലോക അണ്ടര്‍ 20 അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ഹിമാദാസ് മത്സരിച്ച് സ്വര്‍ണം നേടിയപ്പോഴാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തമാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com